scorecardresearch

വരുമാനം കൂട്ടും; പുതിയ വിദ്യാഭ്യാസ നയം ഉടന്‍

Union Budget 2020-21 Analysis: ജനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ കൂട്ടുന്നതും ക്രയശേഷി വര്‍ധിപ്പിക്കുന്നതുമായ ബജറ്റാണിതെന്നും ധനമന്ത്രി

Union Budget 2020-21 Analysis: ജനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ കൂട്ടുന്നതും ക്രയശേഷി വര്‍ധിപ്പിക്കുന്നതുമായ ബജറ്റാണിതെന്നും ധനമന്ത്രി

author-image
WebDesk
New Update
Budget 2020 highlights, union budget 2020 highlights

Budget 2020 Highlights: ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകളിലെ കിട്ടാക്കടം കുറച്ചുവെന്നും ജിഎസ്ടി ഏറ്റവും ചരിത്രപരമായ പരിഷ്‌കാരമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.

Advertisment

2014-19 കാലയളവില്‍ ഘടനപരമായ പരിഷ്‌കാരങ്ങള്‍ക്കും ആഭ്യന്തര വളര്‍ച്ചയ്ക്കുമാണു മോഡി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും ചരിത്രപരമാണു ജിഎസ്ടി. ഇതുവഴി ഓരോ വീട്ടിലും നാലായിരം രൂപയുടെ ലാഭം. നികുതി ശൃംഖലയില്‍ 16 ലക്ഷം പുതിയ നികുതിദായകരെ ഉള്‍പ്പെടുത്തിയതായും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടെ മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് നിര്‍മല സീതാ രാമന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി. എല്ലാ ജനങ്ങള്‍ക്കുള്ള ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത്. ജനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ കൂട്ടുന്നതും ക്രയശേഷി വര്‍ധിപ്പിക്കുന്നതുമായ ബജറ്റാണിത്. അഭിലഷണീയമായ ഇന്ത്യ, എല്ലാവര്‍ക്കും സാമ്പത്തിക വികാസം, കരുതലുള്ള സമൂഹം എന്നിങ്ങനെ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധയൂന്നതാണു ബജറ്റ്.

Read Also: Budget 2020 LIVE updates: കർഷകരുടെ വരുമാനം 2 വർഷം കൊണ്ട് ഇരട്ടിയാക്കും, ബജറ്റ് പ്രഖ്യാപനം

Advertisment

2022 ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും. കര്‍ഷകര്‍ക്കായി 16 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. 20 ലക്ഷം കര്‍ഷകര്‍ക്കു സൗരോര്‍ജ പമ്പുകള്‍ നല്‍കും. ക്ഷീരോത്പാദനം ഇരട്ടിയാക്കും. കാര്‍ഷികമേഖലയ്ക്കായി 2.83 കോടി രൂപ നീക്കിവച്ചു.

കാര്‍ഷികോത്പന്നങ്ങള്‍ കേടുകൂടാതെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ കിസാന്‍ റെയില്‍, കിസാന്‍ ഉഡാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കിസാന്‍ റെയില്‍ പദ്ധതിയില്‍ എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ശീതികരിച്ച കോച്ചുകളിലാണു കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടുപോകുക. വ്യോമയാന മന്ത്രാലയത്തിന്റെ സഹായത്തോടെയാണു കിസാന്‍ ഉഡാന്‍ നടപ്പാക്കുക. കാര്‍ഷികോത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിനു പദ്ധതി ആവിഷ്‌കരിക്കും.

Read Also: Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍

112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കും. മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വിലകുറച്ച് നല്‍കാനായി 2024 ഓടെ എല്ലാ ജില്ലകളിലും ജന ഔഷധി സ്‌റ്റോറുകള്‍.

പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയ്ക്കു 99,300 കോടി അനുവദിക്കും. വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും. കൂടുതല്‍ തൊഴിലവസര കോഴ്‌സുകള്‍ ആരംഭിക്കും.

Nirmala Sitharaman Union Budget 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: