scorecardresearch

ഈ ബജറ്റ് വളർച്ചയെ സഹായിക്കും; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം നടന്നത്. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ബജറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു

അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം നടന്നത്. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ബജറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
PM Modi on J&K, J&K DDC polls, PM Modi on DDC polls, Narendra Modi, Ayushmaan Bharat J&K, India news, Indian express

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയേയും സ്വയം പര്യാപ്തതയേയും അടയാളപ്പെടുത്തുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2021 ലെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ് ബജറ്റ്. അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ്. ഈ ബജറ്റ് സമൂഹത്തിന്റെ എല്ലാമേഖലയെയും സ്പര്‍ശിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisment

“ഇന്നത്തെ ബജറ്റ് ആത്മനിഭർ ഭാരതത്തിന്റെ ദർശനമാണ്, ഒപ്പം പുതിയ അവസരങ്ങൾ നൽകുന്നു. 2021 ലെ ബജറ്റ് വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ഇന്ത്യയുടെ സ്വാശ്രയത്വത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ജീവിതസൗകര്യം ശക്തിപ്പെടുത്തുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെ"ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read More: കർഷകർക്കായി വൻ പ്രഖ്യാപനങ്ങൾ; കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി

അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം നടന്നത്. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ബജറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

Read More: കർഷകർക്കായി വൻ പ്രഖ്യാപനങ്ങൾ; കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി

ബജറ്റിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. “ബജറ്റ് സമഗ്രവികസനത്തി”ന് ഊന്നൽ നൽകുന്നു. കോവിഡുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ മുതൽ ആത്മനിർഭർ ഒരു പരിഹാരമാകുന്നതു വരെയാണ് 2021ലെ ബജറ്റ് മന്ത്രം. ഇത് സജീവമായ ബജറ്റാണെന്നും പറഞ്ഞ അദ്ദേഹം ധനമന്ത്രാലയ സംഘത്തെ അഭിനന്ദിച്ചു.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കർഷക ക്ഷേമം മനസിൽ കണ്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. കാർഷിക മേഖലയുടെ അടിസ്ഥാന വികസനത്തിനായുള്ള ഫണ്ടിന്റെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്തുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യത്ത് കത്തിക്കയറുന്നതിനിടെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടിയാക്കി. അതിന് പുറമെ, കര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും.

കര്‍ഷക ക്ഷേമത്തിന് സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റിൽ 75,060 കോടി വകയിരുത്തിയാണ് ബജറ്റ് പ്രഖ്യാപനം. കാർഷിക ചന്തകൾക്കായി സഹായം പ്രഖ്യാപിച്ചു. ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ആയിരം മണ്ഡികളെ ദേശീയ കമ്പോളമായി വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. എപിഎംസികളുടെ നവീകരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു.

Narendra Modi Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: