ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യത്ത് കത്തിക്കയറുന്നതിനിടെ കേന്ദ്രബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടിയാക്കി. അതിന് പുറമെ, കര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും.

കര്‍ഷക ക്ഷേമത്തിന് സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റിൽ 75,060 കോടി വകയിരുത്തിയാണ് ബജറ്റ് പ്രഖ്യാപനം. കാർഷിക ചന്തകൾക്കായി സഹായം പ്രഖ്യാപിച്ചു. ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ആയിരം മണ്ഡികളെ ദേശീയ കമ്പോളമായി വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. എപിഎംസികളുടെ നവീകരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു.

Read More: Union Budget 2021 Live Updates: എഴുപത്തിയഞ്ചു വയസ് കഴിഞ്ഞവർ ഇനി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

കാർഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43ലക്ഷം കർഷകർക്കുകൂടി ലഭിക്കും. പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. നെൽ കര്‍ഷർക്കായുള്ള വകയിരുത്തൽ 1.72 ലം കോടി രൂപയാക്കി ഉയര്‍ത്തി.

43 ലക്ഷം കര്‍ഷകര്‍ക്കായുള്ള താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കി. ഗ്രാമീണ വികസനത്തിന് 40,000 കോടി വകയിരുത്തിയിട്ടുണ്ട്.

യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് മോദി​സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണെമെന്നാവശ്യപ്പെട്ടുളള കർഷകരുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിൽ കർഷകരെ കൈയിലെടുക്കാൻ സഹായിക്കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook