/indian-express-malayalam/media/media_files/uploads/2021/07/Karnataka-Chief-Minister-B-S-Yediyurappa.jpeg)
ബെംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരെപ്പോലെ ജീവിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പ. സമീപകാലത്ത് കര്‍ണാടകയില്‍ വിവാദമായ ഹിജാബും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.
ഹിജാബും ഹലാല്‍ വിഷയവും പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്തുവെന്നതില്‍
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ യെദ്യൂരപ്പ പറഞ്ഞു. ''ഞാന്‍ അത്തരം കാര്യങ്ങളെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. എന്റെ അഭിപ്രായത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം. തുടക്കം മുതല്‍ ഈ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു ഇത്. ഇത്തരം കാര്യങ്ങളെ ഞാന്‍ പിന്തുണയ്ക്കില്ല.'' അദ്ദേഹം പറഞ്ഞു.
മെയ് 10 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യെദ്യൂരപ്പയുടെ പരാമര്‍ശം. കര്‍ണാടകയിലെ കോളേജ് കാമ്പസില്‍ ഹിജാബ് ധരിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തിയ യശ്പാല്‍ സുവര്‍ണയ്ക്ക് ബിജെപി ടിക്കറ്റ് നല്‍കി, ഇത് സംസ്ഥാനത്തിന്റെ തീരപ്രദേശ മേഖലകളില്‍ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കര്‍ണാടക പുതുവത്സര ഉത്സവമായ യുഗാദിക്ക് ശേഷം മുസ്ലീം കച്ചവടക്കാര്‍ ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനെതിരെയും ഹിന്ദുക്കള്‍ ഹലാല്‍ മാംസം ബഹിഷ്‌കരിക്കുന്നതിനെതിരെയും വലതുപക്ഷ ഗ്രൂപ്പുകള്‍ രംഗത്തെത്തി. ഇത് പാര്‍ട്ടിയിലും ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും പിന്തുടര്‍ന്നു. ''സാമ്പത്തിക ജിഹാദിനെ'' നേരിടാനുള്ള നടപടികളെ സി ടി രവി അംഗീകരിച്ചു. ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഉപയോഗിച്ച് വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമാണിതെന്ന് പ്രതിപക്ഷം പറഞ്ഞു.
''ഞാന്‍ ക്രിസ്ത്യന്‍, മുസ്ലീം പരിപാടികള്‍ക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മയും പോകാറുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കില്‍ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ക്ഷണം ലഭിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പള്ളികളിലെ പരിപാടികളില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു:
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത്, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ യെദ്യൂരപ്പ (80) സംസ്ഥാന ഘടകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തെ കുറച്ചുകാണിച്ചു. 'വിപ്ലവം ബിജെപിയെ ബാധിക്കില്ല. ചില മണ്ഡലങ്ങളില്‍, വിമതര്‍ പുറത്തുപോകുന്നത് ചെറിയ മാറ്റം ഉണ്ടാക്കിയേക്കാം, പക്ഷേ അത് പാര്‍ട്ടിയെ ബാധിക്കില്ല. അദ്ദേഹം പറഞ്ഞു.
ശിക്കാരിപുരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ തന്റെ മകന്‍ ബി വൈ വിജയേന്ദ്രയെ തന്റെ പിന്‍ഗാമിയാക്കാന്‍ താന്‍ 'തീര്‍ച്ചയായും' ആഗ്രഹിക്കുന്നുവെന്ന് നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബൊമ്മൈ സര്‍ക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികളും ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.