/indian-express-malayalam/media/media_files/uploads/2019/08/ambulance-boy.jpg)
പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴയേത് റോഡ് ഏതെന്ന് അറിയാതെ വലഞ്ഞ ആംബുലൻസ് ഡ്രൈവറിന് വഴികാട്ടിയായി കൊച്ചുബാലൻ. കർണാടകയിലെ ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങി. പാലത്തിലൂടെ കടന്ന് പോകാൻ ഒരു ആംബുലൻസ് എത്തിയപ്പോൾ സ്വന്തം ജീവൻ പണയം വച്ച് ഒരു ബാലൻ വഴികാട്ടിയാകുകയായിരുന്നു.
അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് ബാലന്‍ ആംബുലൻസിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വെള്ളത്തിൽ പലപ്പോഴും അവൻ വീണുപോകുന്നുണ്ടെങ്കിലും കൂടുതൽ കരുത്തോടെ മുന്നിലേക്ക് നടക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കി ആംബുലൻസ് ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തുന്നും ഉണ്ടായിരുന്നു അവൻ. ഓടി ഇക്കരെയെത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ച് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
#VIRAL: A boy is seen risking his life to lead an ambulance driver to cross the bridge which was flooded with Krishna River water on Devadurga-Yadgir road. pic.twitter.com/BAYg8uqWU4
— India Ahead News (@IndiaAheadNews) August 10, 2019
കർണാടകയിൽ കനത്ത മഴ തുടരുകയാണ്. 15 ലധികം ജില്ലകൾ പ്രളയം ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഒൻപതിലധികം പേർ മരിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതാണ് സംസ്ഥാനത്തെ വെളളപ്പൊക്കത്തിലാക്കിയത്. ബെലാഗാവി, ബഗൽകോട്ട്, വിജയപുര, റായ്പൂർ ജില്ലകളിൽ വെളളപ്പൊക്കം രൂക്ഷമാണ്.
അടുത്ത ഏതാനും ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇതേ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 63 കൺട്രോൾ റൂമുകളും രക്ഷാപ്രവർത്തനത്തിനായി 24 ടീമുകളും സജ്ജമാണ്.
Read Here: മറക്കില്ലൊരിക്കലും: രക്ഷകരായ സൈനികരുടെ കാൽ തൊട്ട് വണങ്ങി യുവതി; ഹൃദയം തൊടുന്ന വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.