/indian-express-malayalam/media/media_files/uploads/2020/06/sushanth.jpg)
മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മുംബൈ പോലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് വാര്‍ത്ത സ്ഥിരീകരിച്ചു. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായും സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്.
'സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ചിന്തകളില്‍ നിലനിര്‍ത്തണം എന്ന് ആരാധകരോടും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ സ്വകാര്യത നിലനിർത്താൻ ഞങ്ങളെ സഹായിക്കണം എന്ന് മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,' സുശാന്ത് സിംഗ് രജ്പുത്തിന്റെ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് 'ഡ്രൈവ്' എന്ന ചിത്രത്തിലാണ്.
സുശാന്തിന്റെ മാനേജര്‍ ദിശാ സാലിയന്‍ ഈ മാസം ആദ്യം മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയില്‍ നിന്നും വീണു മരണപ്പെട്ടിരുന്നു.
'കൈ പോ ഛെ' എന്ന ചിത്രത്തില്‍ തുടങ്ങി 'ശുദ്ദ് ദേശി റൊമാന്‍സ്,' 'പി കെ,' 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,' തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. 'ദില്‍ ബേചാര' ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.
പട്ന സ്വദേശിയായ സുശാന്ത് ദില്ലിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്.
സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ' എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന 'പവിത്ര റിഷ്ത' എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
'കൈ പോ ചെ' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാൻസ്' (2013), ആക്ഷൻ ത്രില്ലർ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ 'എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി'യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
ധോണിയെ പോലെ 'കൂൾ'; സുശാന്ത് സിങ്ങിലേക്ക് നീരജ് പാണ്ഡെ എത്തിയത്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. 'എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.
അമ്മ; സുശാന്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ
താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.
"നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടു പോലെ.... സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്.... നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..," അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത് അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പാട്നയിലാണ് സുശാന്ത് ജനിച്ചു വളർന്നത്. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളം ഉണ്ട്. ആത്മഹത്യ എന്ന അപകടവുമായി മുഖാമുഖം നില്‍ക്കുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സഹായകരമാകുന്ന കൗൺസിലിംഗ് സേവനങ്ങളും ആത്മഹത്യ ഹെൽപ്പ്ലൈനുകളും അവര്‍ നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ വിലാസവും ഫോണ്‍ നമ്പറും കാണാം
- Thanal – 0495 237 1100
E-mail – thanal.calicut@gmail.com
Address – Iqra Hospital
Malamparamba
Calicut 673009
Kerala
- Prathyasa – +91-480 – 2820091
Address – Vidya Jothi
Cathedral Junction
Irinjalakuda 680 685
- Pratheeksha – +91 484 2448830
E-mail – rajiravi2000@hotmail.com
Address – Near Ambedkar Park
Peruvaram Road
North Paravur 683 513
Kerala
- Sneha – 91-44-2464 0050, 91-44-2464 0060
E-mail – help@snehaindia.org
Address – #11, Park View Road
R.A. Puram
Chennai 600028
- Maitreyi – +91-413-339999
Address – 255 Thyagumudali Street
605001
Pondicherry
- Sikkim – 221152, Police Control Room, Gangtok
iCall, Mumbai – +91 22 2556 3291, e-mail – icall@tiss.edu
Vandrevala Foundation Helpline – 1 860 266 2345, e-mail – help@vandrevalafoundation.com
- Saath – 079 2630 5544, 079 2630 0222
Address – B12 Nilamber Complex
H.L. Commerce College Road
Navrangpura
Ahmedabad 380 006
- Roshni – 040 790 4646
E-mail – help@roshnihyd.org
Address – 1-8-303/48/21 Kalavathy Nivas
Sindhi Colony
S.P. Road
Secunderabad 500003
- Lifeline Foundation – +91 33 24637401, +91 33 24637432
Address – 17/1A Alipore Road
Sarat Bose Road 700 027
Kolkata
- Sumaitri – 011-23389090
E-mail- feelingsuicidal@sumaitri.net
Address – Sumaitri
Aradhana Hostel Complex
No. 1 Bhagwan Das Lane
Bhagwan Das Road
New Delhi
- Maithri – 91- 484 – 2540530
E-mail – maithrihelp@gmail.com
Address – ICTA Shantigram
Changampuzha Nagar (P.O.)
Kalamassery
Kochi 682 033
Connecting India – 9922001122, 18002094353
Website – connectingngo.org
Address – Connecting Trust
Dastur Girls School
Moledina Road
Pune 411001
- Nagpur Suicide Prevention Helpline – 8888817666
- The Samaritans Mumbai – 022 6464 3267, 022 6565 3267, 022 6565 3247
Address – B-3, Trisandhya
Behind Ambika Sarees
Dadasaheb Phalke Road
Dadar (E) 400014
Mumbai
- Aasra – 91-22-27546669
E-mail – aasrahelpline@yahoo.com
Address – 104, Sunrise Arcade
Plot No. 100
Sector 16
Koparkhairane
Navi Mumbai 400709
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.