scorecardresearch

പാക് ജയിലിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം 46 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു

കറാച്ചിയിലെ ലാന്ധി ജയിലിൽ പാർപ്പിച്ച അദ്ദേഹം 2021 ഡിസംബർ 14 ന് രോഗബാധയെത്തുടർന്ന് മരിക്കുകയായിരുന്നു

കറാച്ചിയിലെ ലാന്ധി ജയിലിൽ പാർപ്പിച്ച അദ്ദേഹം 2021 ഡിസംബർ 14 ന് രോഗബാധയെത്തുടർന്ന് മരിക്കുകയായിരുന്നു

author-image
WebDesk
New Update
Ramesh Solanki, Pakistan, Wagah border, Gujarat fishermen, Gujarat Fisherman pakistan jail,Gujarat fisherman death, Gujarat fisherman died, Gujarat, Gujarat news, Ahmedabad news, Indian express news, Indian expres, Malayalam News, IE Malayalam

പാകിസ്ഥാൻ ജയിലിൽ കഴിയവെ മരിച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം 46 ദിവസത്തിന് ശേഷം ഇന്ത്യൻ അധികൃതർക്ക് കൈമാറി.

Advertisment

ഗുജറാത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ രമേഷ് സോളങ്കിയുടെ (53) മൃതദേഹം പഞ്ചാബിലെ വാഗാ അതിർത്തിയിൽ വെച്ച് ശനിയാഴ്ചയാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്. ഞായറാഴ്ച മൃതദേഹം അഹമ്മദാബാദിലെത്തിച്ചു.

2020 ഫെബ്രുവരി 17-നാണ് സമുദ്രാതിർത്തി ജലം ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ മറൈൻ സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) സോളങ്കി അടക്കമുള്ള മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കറാച്ചിയിലെ ലാന്ധി ജയിലിൽ പാർപ്പിച്ച അദ്ദേഹം 2021 ഡിസംബർ 14 ന് രോഗബാധയെത്തുടർന്ന് മരിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതർ സമയമെടുത്തതിനാൽ അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു.

"ജനുവരി 14-നോ 15-നോ മൃതദേഹം കൈമാറുമെന്ന് അറിയിച്ചതിന് ശേഷം ഞങ്ങൾ ഈ മാസം ആദ്യം പഞ്ചാബിലെ അമൃത്സറിലേക്ക് ഒരു സംഘത്തെ അയച്ചു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അത് നടന്നില്ല. ഒടുവിൽ, ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യൻ അധികാരികൾക്ക് കൈമാറി, ഞായറാഴ്ച വൈകുന്നേരം അത് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, ”ഗുജറാത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ കെ പട്ടാനി പറഞ്ഞു.

Advertisment

Also Read: പുതിയ കോവിഡ് തരംഗത്തിനെതിരെ ഇന്ത്യ വിജയകരമായി പോരാടുന്നുവെന്ന് പ്രധാനമന്ത്രി

ഗിർ സോമനാഥ് ജില്ലയിലെ സൂത്രപദ താലൂക്ക് സ്വദേശിയായിരുന്നു സോളങ്കി. പോർബന്തറിൽ രജിസ്റ്റർ ചെയ്ത റസൂൽ സാഗർ എന്ന ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇയാൾ കച്ച് തീരത്തിന് സമീപം മത്സ്യ ബന്ധനം നടത്തവെയാണ് പിടിയിലായത്. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയുടെ പാകിസ്ഥാൻ ഭാഗത്തേക്ക് കടന്നുവെന്നാരോപിച്ച് പിഎംഎസ്‌എ ഇവരെ പിടികൂടുകയായിരുന്നു.

"അഹമ്മദാബാദിൽ നിന്ന്, അദ്ദേഹത്തിന്റെ മൃതദേഹം റോഡ് മാർഗം സൂത്രപാഡയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും," പട്ടാനി കൂട്ടിച്ചേർത്തു.

ഗിർ സോമനാഥിലെ കൊഡിനാർ താലൂക്കിലെ നാനാവാഡ ഗ്രാമത്തിലെ മറ്റൊരു മത്സ്യത്തൊഴിലാളി രമേഷ് സോസ കഴിഞ്ഞ വർഷം മാർച്ച് 26 ന് പാകിസ്ഥാൻ ജയിലിൽ മരിച്ചപ്പോൾ 42 ദിവസത്തിന് ശേഷം മെയ് ഏഴിന് മൃതദേഹം നാട്ടിലെത്തിച്ചു. 2019 ജൂലൈയിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയിട്ടും അദ്ദേഹം പാകിസ്ഥാൻ ജയിലിൽ തന്നെ കഴിയുകയായിരുന്നു.

""സോളങ്കിയുടെ കാര്യത്തിൽ, മരണം ഇന്ത്യൻ അധികൃതരെ അറിയിക്കാൻ പാകിസ്ഥാൻ അധികൃതർ രണ്ടാഴ്ചയോളം എടുക്കുകയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാൻ 40 ദിവസത്തിലധികം സമയമെടുക്കുകയും ചെയ്തു,” പാകിസ്ഥാൻ-ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസിയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ മുൻ സെക്രട്ടറി ജതിൻ ദേശായി പറഞ്ഞു.

Fishermen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: