/indian-express-malayalam/media/media_files/uploads/2020/11/aiadmk.jpg)
ചെന്നൈ: തങ്ങളുടെ 'വേൽ യാത്ര'യുടെ പ്രചാരണത്തിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെ സ്ഥാപകനും നടനുമായ എം ജി രാമചന്ദ്രന്റെ (എംജിആർ) ഫോട്ടോ ഉപയോഗിച്ച് ബിജെപി. എന്നാൽ തങ്ങളുടെ നേതാവിന്റെ ഫോട്ടോ ഉപയോഗിച്ചതിന്റെ പേരിൽ ബിജെപിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സഖ്യകക്ഷി കൂടിയായ എ.ഐ.എ.ഡി.എം.കെ. “അവർക്ക് സ്വന്തമായി ഒരു നേതാവില്ല,” മുതിർന്ന എ.ഐ.എ.ഡി.എം.കെ മന്ത്രി ഡി ജയകുമാർ ചോദിച്ചു, “എംജിആറിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാർമ്മിക അവകാശം മറ്റൊരു പാർട്ടിക്കും ഇല്ല.”
കഴിഞ്ഞയാഴ്ച സംസ്ഥാന ബിജെപി യൂണിറ്റിന്റെ സാംസ്കാരിക വിഭാഗം പുറത്തിറക്കിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയിൽ എംജിആറിന്റെ ഒരു ഫോട്ടോ ഉപയോഗിച്ചിരുന്നു. നരേന്ദ്ര മോദി എംജിആറിന്റെ സന്ദേശ വാഹകനാണ് എന്ന തരത്തിലായിരുന്നു പാട്ടിലെ വരികൾ.
Read More: US Election 2020 Live Updates: ഇൻഡ്യാനയിലും കെന്റക്കിയിലും ട്രംപ്, വിർജീനിയയിലും വെർമോണ്ടിലും ബൈഡൻ
മുരുകനെ ആഘോഷിക്കുന്ന “വേൽ യാത്ര” സംസ്ഥാനത്ത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമമായിട്ടാണ് കാണപ്പെടുന്നത്, പ്രത്യേകിച്ച് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള മുരുക ഭക്തർക്കിടയിൽ. നവംബർ ആറ് മുതൽ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് സംസ്ഥാന ബിജെപി മേധാവി എൽ മുരുകൻ നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ സംസ്ഥാനം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“അവർക്ക് സ്വന്തമായി ഒരു നേതാവില്ലേ? എന്തുകൊണ്ടാണ് അവർ ഞങ്ങളുടെ നേതാവിന്റെ ചിത്രം ഉപയോഗിക്കുന്നത്? പാർട്ടി സ്ഥാപിച്ചതും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയുടെ വിജയത്തിന്റെ കാരണക്കാരനുമായ ഞങ്ങളുടെ നേതാവാണ് എം.ജി.ആർ. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാർമ്മിക അവകാശം മറ്റൊരു പാർട്ടിക്കും ഇല്ല,” ജയകുമാർ പറഞ്ഞു.
സംസ്ഥാന ബിജെപി മേധാവി എൽ മുരുകനെ പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ലഭ്യമായില്ല. എന്നാൽ, എംജിആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മോദി എംജിആറിന്റെ പാത പിന്തുടരുന്നുവെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
എംജിആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു, ഒരു രാഷ്ട്രീയ പാർട്ടിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു എംജിആറിന്റേതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വേൽ യാത്രയിലൂടെ സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി ദലിത് പാർട്ടി വി.സി.കെ നേതാവ് തോൽ തിരുമാവലവനും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us