US Election 2020 Live Updates: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻതൂക്കവുമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനേക്കാൾ ലീഡ് നില ജോ ബൈഡനുണ്ട്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗിക ഫലപ്രഖ്യാപനം വരാൻ ഇനിയും കാത്തിരിക്കണം.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ 264 ഇലക്‌ട്രൽ വോട്ടുകൾ നേടിയിട്ടുണ്ട്. ആറ് ഇലക്‌ട്രേൽ വോട്ടുകൾ കൂടി നേടിയാൽ ബൈഡന് വിജയം സ്വന്തമാക്കാം. എങ്കിലും അന്തിമ ഫലം ഔദ്യോഗികമായി അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Read Also: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ എങ്ങനെ? എന്തുകൊണ്ടാണ് സമയമെടുക്കുന്നത്?
മിഷിഗണിലും വിസ്‌കോൺസിലും ജയിച്ചതോടെ ബൈഡൻ നില മെച്ചപ്പെടുത്തുകയായിരുന്നു. നെവാഡയിൽ ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. നെവാഡ കൂടി പിടിച്ചാൽ ബൈഡന്റെ ലീഡ് നില 270 ആകും. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് ഇപ്പോൾ ഉള്ള ലീഡ് നില വെറും 214 ആണ്. ഫ്ലോറിഡ, പെൻസിൽവാനിയ, നോർത്ത് കരോളിന, ജോർജിയ എന്നീ വലിയ സംസ്ഥാനങ്ങളിൽ ട്രംപിനായിരുന്നു മുൻതൂക്കം.
അതേസമയം, തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ തട്ടിപ്പ് കാണിച്ചെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. വോട്ടെണ്ണൽ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു. “ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോവുകയായിരുന്നു. സത്യം പറഞ്ഞാൽ, ഞങ്ങൾ വിജയിച്ചു… രാജ്യത്തിന്റെ നന്മയ്ക്കായി സമഗ്രത ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിയമം ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ യുഎസ് സുപ്രീം കോടതിയിലേക്ക് പോകും,” ട്രംപ് പറഞ്ഞു.
താൻ തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നിർണായ സ്ഥലങ്ങളിലെ വോട്ടുകൾ ഇനിയും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. ഇതിനിടയിലാണ് സ്വയം വിജയിയെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് കോടതി കയറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ട്രംപ് കോടതിയെ സമീപിച്ചാൽ ബെെഡനും തുടർ നടപടികൾ സ്വീകരിക്കും. വിജയപ്രതീക്ഷയുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ബെെഡൻ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് ബെെഡൻ പ്രസ്‌താവിച്ചു.
Read Also; ഇന്ത്യ വൃത്തിഹീനമെന്ന് പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപ്
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നു.
തിരഞ്ഞെടുപ്പിൽ തോറ്റാലും അമേരിക്കൻ പ്രസിഡന്റ് എന്ന പദവിയിൽ 76 ദിവസം കൂടി തുടരാൻ ഡൊണാൾഡ് ട്രംപിന് സാധിക്കും. തോൽക്കുകയാണെങ്കിൽ ജനുവരി 20 നാണ് വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് പടിയിറങ്ങേണ്ടി വരിക. ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ 28 വർഷം പഴക്കമുള്ള ചരിത്രം തിരുത്തപ്പെടും. അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാം തവണ തിരഞ്ഞെടുപ്പ് നേരിട്ട് തോൽക്കുന്നത് 28 വർഷത്തിനു ശേഷമാകും. ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റാൽ അടുത്ത 76 ദിവസംകൊണ്ട് വെെറ്റ് ഹൗസിലുള്ളവരിൽ തനിക്ക് അതൃപ്‌തരായവരെ പുറത്താക്കിയേക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ട്രംപ് അനുകൂലികളുടെ പ്രതിഷേധം
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജോ ബൈഡൻ മുന്നേറുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ 264 ഇലക്‌ട്രൽ വോട്ടുകൾ നേടിയിട്ടുണ്ട്. ആറ് ഇലക്‌ട്രേൽ വോട്ടുകൾ കൂടി നേടിയാൽ ബൈഡന് വിജയം സ്വന്തമാക്കാം. എങ്കിലും അന്തിമ ഫലം ഔദ്യോഗികമായി അറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും. മിഷിഗണിലും വിസ്‌കോൺസിലും ജയിച്ചതോടെ ബൈഡൻ നില മെച്ചപ്പെടുത്തുകയായിരുന്നു. നെവാഡയിൽ ബൈഡൻ ലീഡ് ചെയ്യുന്നുണ്ട്. നെവാഡ കൂടി പിടിച്ചാൽ ബൈഡന്റെ ലീഡ് നില 270 ആകും. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് ഇപ്പോൾ ഉള്ള ലീഡ് നില വെറും 214 ആണ്. ഫ്ലോറിഡ, പെൻസിൽവാനിയ, നോർത്ത് കരോളിന, ജോർജിയ എന്നീ വലിയ സംസ്ഥാനങ്ങളിൽ ട്രംപിനായിരുന്നു മുൻതൂക്കം.
യുഎസ് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ വിസ്കോൺസിൻ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പ്രസിഡൻഡ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡനും തമ്മിൽ ശക്തമായ മത്സരം തുടരുകയാണ്. വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ ബിഡെന് നേരിയ മേൽക്കൈയുണ്ട്, ട്രംപ് പെൻസിൽവാനിയയിൽ മുന്നിലാണ്.
തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവരും മുൻപേ താൻ വിജയിയാണെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ. തിരഞ്ഞെടുപ്പ് ഫലത്തെ മാനിക്കണമെന്ന് ഡെമോക്രാറ്റ് പ്രതിനിധി പറഞ്ഞു. ട്രംപിന്റെ നടപടി അപകടകരവും തിരഞ്ഞെടുപ്പിനോടുള്ള അവഹേളനവും ആണെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു.
വിജയപ്രതീക്ഷയുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ബെെഡൻ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് ബെെഡൻ പ്രസ്‌താവിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 12 (ഇന്ത്യൻ സമയം) വരെയുള്ള കണക്കനുസരിച്ച് 224 ഇലക്ട്രൽ വോട്ടുകളാണ് ബെെഡനുള്ളത്. ട്രംപിന് 213 ഇലക്ട്രൽ വോട്ടുകളും. 270 ഇലക്ട്രൽ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയിക്കുക. വോട്ടെണ്ണൽ പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ട്രംപിന് അനുകൂലമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജോ ബൈഡൻ തട്ടിപ്പ് കാണിച്ചെന്നും വോട്ടെണ്ണൽ നിർത്തിവയ്ക്കണം, താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോവുകയായിരുന്നു. സത്യം പറഞ്ഞാൽ, ഞങ്ങൾ വിജയിച്ചു… രാജ്യത്തിന്റെ നന്മയ്ക്കായി സമഗ്രത ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിയമം ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ യുഎസ് സുപ്രീം കോടതിയിലേക്ക് പോകും.” തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ തട്ടിപ്പ് കാണിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം.
തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ ഫ്ലോറിഡയി. വിജയം നേടി ഡൊണാൾഡ് ട്രംപ്. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ ബൈഡനും ട്രംപും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തിയത്. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ ജയിക്കും എന്നിരിക്കേ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് നിർണായകമാണ്.
വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവർത്തകർ സംഘടിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവിടെ സുരക്ഷ വർധിപ്പിച്ചത്. ടൈം സ്ക്വയറിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു
ഡെമോക്രാറ്റിക് സംസ്ഥാനമായ വെർമോണ്ടിൽ ജോ ബൈഡൻ വിജയിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 16 സംസ്ഥാനങ്ങളിലാണ് ബൈഡൻ മുന്നിൽ.
ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനമാകുന്ന സംസ്ഥാനമായ ഫ്ലോറിഡയിൽ വോട്ടെടുപ്പ് അവസാനിച്ചു. മറ്റ് മൂന്ന് പ്രധാന സംസ്ഥാനങ്ങളായ മിഷിഗൺ, പെൻസിൽവാനിയ, ടെക്സസ് എന്നിവിടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതായി എൻവൈടി റിപ്പോർട്ട് ചെയ്യുന്നു.
വോട്ടിങ്ങിനായി പലയിടത്തും നീണ്ട ക്യൂ. പോളിങ് ശതമാനം വർധിക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് ഡെമോക്രാറ്റുകളുടെ അവകാശവാദം
തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലും അരിസോണയിലും വലിയ വിജയം നേടുമെന്നും ട്രംപ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മികച്ച പോളിങ്ങാണ് എല്ലായിടത്തും രേഖപ്പെടുത്തുന്നത്. വോട്ടിങ് ശതമാനം വർധിച്ചത് ആർക്ക് നേട്ടമാകുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം
കഴിഞ്ഞ നാല് വർഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപിന്റെ അവസാനഘട്ട പ്രചരണം. സാമ്പത്തിക രംഗത്ത് തന്റെ ഭരണകാലയളവിൽ വളർച്ചയുണ്ടായെന്ന് ട്രംപ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ മാധ്യമ ഇടപെടലുകളെ ട്രംപ് വിമർശിച്ചു. അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടം വൻ തോൽവിയാണെന്ന് ബെെഡൻ തിരിച്ചടിച്ചു.
താൻ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയാൽ ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കൻസിനെയും ഒന്നിച്ചുനിർത്തി പ്രവർത്തിക്കുമെന്ന് ജോ ബെെഡൻ പറഞ്ഞു
ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു
അഭിപ്രായ സര്‍വേകളില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്‍തൂക്കം ജോ ബൈഡനാണ്. എന്നാല്‍, ഇലക്ടറല്‍ വോട്ടുകളില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിന് വീണ്ടും അധികാരത്തിലെത്താന്‍ സാധിച്ചേക്കും