scorecardresearch

ഗുസ്തി താരങ്ങളുടെ ആരോപണം: ബ്രിജ്ഭൂഷണെതിരെ ബിജെപി നടപടി വൈകുന്നത് എന്തുകൊണ്ട്?

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.

author-image
WebDesk
New Update
Brij-Bhushan-1

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഫെഡറേഷന്‍ പ്രസിഡന്റ് പദവി ഒഴിയണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ ബിജെപി നേതൃത്വം തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.

Advertisment

വിവാദം മറ്റ് കായിക താരങ്ങളുടെ മനോവീര്യത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ആശങ്കയുണ്ട്, പ്രത്യേകിച്ചും കായിക താരങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണ കണക്കിലെടുക്കുമ്പോള്‍. ചിലരുടെ പ്രതിഷേധം ശക്തമാകുന്നതില്‍ ബിജെപിക്കുള്ളില്‍ ആശങ്കയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ബ്രിജ്ഭൂഷന്റെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി ആവശ്യം ബിജെപി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല, പ്രസിഡന്റിനെതിരെയുള്ള ആരോപണം തെളിയിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ബ്രിജ്ഭൂഷന്‍ സിങ്ങിന്റെ നാല് വര്‍ഷത്തെ കാലാവധി ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. 2019 ഫെബ്രുവരിയില്‍ മൂന്നാം തവണയും ഡബ്ല്യുഎഫ്ഐ പ്രസിഡന്റായി അദ്ദേഹം ഇപ്പോള്‍ 10 വര്‍ഷം ഈ സ്ഥാനം വഹിച്ചിരുന്നു.

വിവിധ കായിക സംഘടനകളിലെ മോശം അവസ്ഥയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് അറിയാം, എന്നാല്‍ ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരെ ഗുസ്തിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബോധ്യപ്പെടുത്തുന്നതല്ല,' പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ നിലയില്‍ രാജി ആവശ്യപ്പെടാന്‍ ബിജെപി നേതൃത്വം അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയില്ല. അടുത്തിടെ ചില ശക്തരായ വ്യക്തികളെ താന്‍ എതിര്‍ത്തതിനാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിങ് പാര്‍ട്ടിയോട് പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു. താന്‍ രാജിവെക്കില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Advertisment

ചില അറിയപ്പെടുന്ന വ്യക്തികളുമായി സിങ് അടുത്തിടെ നടത്തിയ തര്‍ക്കങ്ങളും ബിജെപി നേതാക്കള്‍ ഉദ്ധരിച്ചു. കഴിഞ്ഞ മാസം, അദ്ദേഹം ബാബാ രാംദേവിനെ 'വ്യഭിചാരികളുടെ രാജാവ്' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ ഉത്പന്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം, കൈസര്‍ഗഞ്ച് എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് ഭരണകൂടം വെള്ളപ്പൊക്കത്തെ നേരിട്ടതിനെയും വിമര്‍ശിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും മന്ത്രി തന്നെ കാണാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം അദ്ദേഹം പാര്‍ലമെന്റ് ഹൗസില്‍ കേന്ദ്രമന്ത്രിയുമായി പരസ്യമായി തര്‍ക്കിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമായ പ്രേരണയുണ്ടെന്നാണ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ സഹായികളിലൊരാളായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

Controversy Molestation India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: