/indian-express-malayalam/media/media_files/uploads/2019/12/BJP-MP.jpg)
ന്യൂഡല്‍ഹി: ജിഡിപിയെ കുറിച്ച് വിചിത്ര വാദവുമായി ബിജെപി എംപി രംഗത്ത്. ഭാവിയില്‍ ജിഡിപിക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് ബിജെപി എംപി നിശികാന്ത് ദൂബെ ലോക്‌സഭയിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തികാവസ്ഥയെ നിര്‍വചിക്കാന്‍ ജിഡിപി നിരക്ക് കൊണ്ട് സാധിക്കില്ലെന്നാണ് ബിജെപി എംപിയുടെ വാദം. "1934 ന് ശേഷമാണ് ജിഡിപിയുണ്ടാകുന്നത്. അതിനു മുന്‍പ് ഇവിടെ ജിഡിപിയില്ല. അതുകൊണ്ട് ജിഡിപി എന്ന് പറയുന്നത് ബൈബിളോ രാമായണമോ മഹാഭാരതമോ അല്ല. ഭാവിയില്‍ ജിഡിപി അധികം ഉപയോഗിക്കേണ്ടി വരില്ല. അതിന്റെ പ്രസക്തി കുറയും" നിശികാന്ത് ദൂബെ പറഞ്ഞു.
Read Also: ലജ്ജിക്കുക കേരളമേ!; വിശപ്പകറ്റാന്‍ വഴിയില്ല, മക്കളെ ശിശുക്ഷേമ സമിതിക്ക് നല്‍കി ഒരമ്മ
രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കിൽ എത്തിയതിനു പിന്നാലെയാണ് ബിജെപി എംപിയുടെ വിചിത്രവാദം. രണ്ടാം സാമ്പത്തിക പാദത്തിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 4.5 ശതമാനം മാത്രമാണ്. ജിഡിപി നിരക്ക് കുറഞ്ഞതിനെ തുടർന്ന് പ്രതിപക്ഷമടക്കം കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ, വിമർശനങ്ങളെയെല്ലാം കേന്ദ്ര സർക്കാർ തള്ളികളയുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.