scorecardresearch

പാർക്കിങ് തർക്കം; പൊലീസ് നോക്കിനിൽക്കെ യുവാവിനെ മുട്ടുകുത്തി മാപ്പു പറയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബിജെപി നേതാവിന്റെ മുന്നിൽ മുട്ടുകുത്തി കൈകൂപ്പി മാപ്പു പറയുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ബിജെപി നേതാവിന്റെ മുന്നിൽ മുട്ടുകുത്തി കൈകൂപ്പി മാപ്പു പറയുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

author-image
WebDesk
New Update
BJP leader abuses forces man to kneel

ചിത്രം: സ്ക്രീൻഗ്രാബ്

മീററ്റ്: ഉത്തർ പ്രദേശിൽ, വാഹനം പാർക്കുചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി കിസാൻ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വികുൽ ചപ്രാനയെ (28) ആണ് മീററ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

ബിജെപി നേതാവ് പൊലീസ് നോക്കിനിൽക്കെ യുവാവിനെ ഭീഷണിപ്പെടുത്തി മാപ്പു പറയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി നേതാവിന്റെ മുന്നിൽ യുവാവ് മുട്ടുകുത്തി നിന്ന് കൈകൂപ്പി മാപ്പു പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് സൈബറിടങ്ങളിൽ വൈറലായത്.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പ്രതിയെ അറസ്റ്റു ചെയ്തതായി മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു. മെഡിക്കൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read: മെഹുൽ ചോക്‌സിക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറാൻ തടസമില്ല, ഗുരുതര കുറ്റാരോപണമെന്ന് ബെൽജിയം കോടതി 

അപമാനം നേരിട്ട സത്യം റസ്തോഗിയുടെ സഹോദരനായ ആദിത്യയുടെ പരാതിയിലാണ് ബിജെപി നേതാവിനെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സത്യം റസ്തോഗിയും സുഹൃത്തും മീററ്റിലെ തേജ്ഗാരി സ്‌ക്വയറിനടുത്തുള്ള പഞ്ചാബി റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. 

Also Read: രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം അന്തിമഘട്ടത്തിൽ

സത്യം റസ്തോഗിയോട് ബിജെപി നേതാവ് കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 115(2), 352, 351(2) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More: യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

Arrested Bjp Uttar Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: