scorecardresearch

ചരിത്രം ചരിത്രമാണ്, തിരുത്താനാകില്ല; പാഠഭാഗങ്ങൾ വെട്ടിമാറ്റുന്ന ബിജെപി നീക്കത്തിനെതിരെ ജെഡിയു

അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു ദേശിയ വക്താവിന്റെ പരാമർശം

അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു ദേശിയ വക്താവിന്റെ പരാമർശം

author-image
WebDesk
New Update
kc tyagi, jdu

ന്യൂഡൽഹി: ചരിത്രത്തെ യുക്തിസഹമാക്കുന്നു എന്ന പേരിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സഖ്യകക്ഷിയായ ജെഡിയു. "ചരിത്രം ചരിത്രമാണ്, അത് തിരുത്താൻ കഴിയില്ല" എന്ന് ജെഡിയു പറഞ്ഞു. സുപ്രധാന നയപരമായ കാര്യങ്ങളിൽ സഖ്യകക്ഷികളിൽ ഭിന്നതയുണ്ടാകാതിരിക്കാൻ എൻഡിഎ സഖ്യത്തിന് ഒരു ഏകോപന സമിതി വേണമെന്നും അവർ ആവശ്യപ്പെട്ടു.

Advertisment

“ചരിത്രം ചരിത്രമാണ്, അത് തിരുത്താനോ മാറ്റിയെഴുതാനോ കഴിയില്ല.നടന്ന സംഭവങ്ങൾ, അത് നല്ലതോ ചീത്തയോ ആവട്ടെ, മാറ്റാൻ കഴിയില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു." ജെഡിയു ദേശീയ വക്താവും മുൻ രാജ്യസഭാ എംപിയുമായ കെസി ത്യാഗി പറഞ്ഞു. അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നമുക്ക് സ്വന്തം ചരിത്രം എഴുതാം” എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് നിതീഷ് കുമാർ കഴിഞ്ഞ ആഴ്ച ഇത്തരമൊരു പ്രതികരണം നടത്തിയത്.

“ഇന്നത്തെയും ഭാവിയിലെയും തലമുറകൾ ചരിത്രത്തെ എങ്ങനെയാണോ അതുപോലെയാണ് അറിയേണ്ടത്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കിയതിന്റെ അർത്ഥമെന്താണ്? എൻഡിഎ എന്ന ജൂൺ 25 ന് അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ അപലപിക്കാറുണ്ട്. ചരിത്ര വിദ്യാർത്ഥികൾ അതിനെ മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മാനദണ്ഡങ്ങളുടെയും ലംഘനമായി അറിയണം." എൻ‌സി‌ഇ‌ആർ‌ടിയുടെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് അധ്യായങ്ങൾ ഒഴിവാക്കുന്നതിനെ എതിർത്ത് ത്യാഗി പറഞ്ഞു.

Advertisment

വ്യക്തിത്വങ്ങളെക്കുറിച്ചോ ഏതെങ്കിലും പ്രധാനപ്പെട്ട സംഭവത്തെക്കുറിച്ചോ അധ്യായങ്ങൾ ഉപേക്ഷിക്കുന്നത് ഒരു ലക്ഷ്യത്തിനും കാരണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻകാല സംഭവങ്ങളിൽ പുതിയ വസ്തുതകൾ ഉണ്ടോ എന്നും അവ എഴുതേണ്ടതുണ്ടോ എന്നും തീരുമാനിക്കേണ്ടത് ചരിത്രകാരന്മാർക്കും ഗവേഷകർക്കും വിടണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര രചനകളെ സ്വാധീനിച്ചതിന് കമ്മ്യൂണിസ്റ്റുകാരെയോ ഫ്യൂഡലുകളെയോ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

"അടുത്ത കാലത്ത് കണ്ടുവരുന്ന സെലക്ടീവ് ഓർമ്മക്കുറവും ചരിത്രം തിരുത്തിയെഴുതുന്നത് പോലെ മോശമാണ്." എന്ന് രാജ്യസഭാ എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു,

ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ഭൂതകാലത്തെ അവതരിപ്പിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി രാജ്യസഭാ എംപി മനോജ് ഝാ പറഞ്ഞു.

"എൻസിഇആർടിയുടെ നീക്കം ആർഎസ്എസ് പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്, അത് ഭിന്നിപ്പിക്കുന്നതാണ്… സമാനമായ ഒന്ന് കർണാടകയിലും കാണാം. ഇത് അങ്ങേയറ്റം അപലപനീയമാണ്. തുടക്കത്തിലെ കുട്ടികളുടെ മനസ് അവർക്ക് അനുകൂലമാക്കാൻ ലക്ഷ്യമിടുന്നു." സിപിഐ നേതാവ് ഡി രാജ പറഞ്ഞു.

Also Read: ജാതിയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റി പാഠപുസ്തകങ്ങൾ

Textbook Bjp Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: