/indian-express-malayalam/media/media_files/uploads/2017/02/egg.jpg)
ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനൊപ്പം കോഴിമുട്ട നല്‍കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് ബിജെപി. കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യാനുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനം ഉചിതമല്ലെന്ന് ബിജെപി വാദിക്കുന്നു.
ഇപ്പോള്‍ കോഴിമുട്ട കഴിക്കുന്ന കുട്ടികളെല്ലാം ഭാവിയില്‍ മനുഷ്യരെ തിന്നുമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ മുതിര്‍ന്ന ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെയും അംഗണവാടികളിലെയും ഉച്ചഭക്ഷണത്തോടൊപ്പം കോഴിമുട്ട നല്‍കാന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
"ഇപ്പോള്‍ അവര്‍ കോഴിമുട്ട നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. നാളെ കോഴിയിറച്ചി വിതരണം ചെയ്‌തേക്കാം. പിന്നെ, ആട്ടിറച്ചിയും. ചെറുപ്പംമുതലേ കുട്ടികള്‍ക്ക് നിങ്ങള്‍ കോഴിമുട്ട നല്‍കുകയാണെങ്കില്‍ ഭാവിയില്‍ അവര്‍ മാംസവും കഴിക്കാന്‍ തുടങ്ങും. അവര്‍ മനുഷ്യനെ തിന്നുന്നവരായി മാറും." ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു.
Read Also: “കാമുകന്റെ മൃതദേഹം ബിരിയാണി വച്ചില്ല”, ലോകത്തെ ഞെട്ടിച്ച് പ്രതി
ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗോപാല്‍ ഭാര്‍ഗവിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് വിദ്യാലയങ്ങളില്‍ കോഴിമുട്ട നല്‍കുന്നതിനെ നിശിതമായി എതിര്‍ത്തിരുന്നു. കോഴിമുട്ടയ്ക്ക് പകരം മറ്റു പല ഭക്ഷ്യ സാധനങ്ങളും വിതരണം ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാല്‍, കമല്‍നാഥ് സര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ കോഴിമുട്ട ഉച്ചഭക്ഷത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണമാണ് മുട്ടയെന്നും പദ്ധതിക്കായി 500 കോടി രൂപ സര്‍ക്കാര്‍ നീക്കി വയ്ക്കുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നു. കോഴിമുട്ട താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് കഴിപ്പിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.