/indian-express-malayalam/media/media_files/uploads/2021/12/Covid-vaccination-2-1.jpeg)
ന്യൂഡൽഹി: കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകേണ്ടതുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) അഡാർ പൂനാവല്ല. “കോവിഡ് വാക്‌സിൻ വിതരണത്തിന് ഇനി ഒരു തടസ്സവുമുണ്ടാവില്ല. ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച നിലയിലാണ് ഞങ്ങൾ,” പൂനാവല്ല ചൊവ്വാഴ്ച പറഞ്ഞു.
വാക്‌സിൻ പരീക്ഷണങ്ങൾക്ക് വ്യക്തമായ മാനദണ്ഡം വേണമെന്നും വാക്‌സിന് അംഗീകാരം നൽകുന്നതിനും വിതരണം ചെയ്യുന്നതിനും യോജിച്ച ക്രമീകരണം സ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) സംഘടിപ്പിച്ച ‘മീറ്റിങ് ദ ചലഞ്ച് ഓഫ് വാക്സിൻ ഇക്വിറ്റി’ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രകൾ സൗകര്യപ്രദമാക്കുന്നതിന് വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്കായി ഒരു കേന്ദ്രീകൃത റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു. കോവിഷീൽഡ് നിർമ്മിക്കുന്ന തന്റെ കമ്പനി, കഴിഞ്ഞ വർഷം ഉൽപ്പാദനം വെട്ടിക്കുറച്ചു, എന്നാൽ ആദ്യ പാദത്തിലോ മറ്റോ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് കോവാക്സിന്റെ ഒരു ബില്യൺ ഡോസുകൾ വിതരണം ചെയ്യാൻ കഴിഞ്ഞുവെന്ന് പൂനാവല്ല സമ്മതിച്ചു.
Also Read: രാജ്യത്ത് പുതിയ 2.82 ലക്ഷം കോവിഡ് കേസുകൾ; സജീവ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു
വാക്സിനുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ ആരോഗ്യ എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാനും പറഞ്ഞു. “വാക്സിനുകളില്ലാതെ ഈ മഹാമാരി അവസാനിപ്പിക്കാൻ യാതൊരു മാർഗവുമില്ല,” അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനുകളുടെ ദ്രുതഗതിയിലുള്ള വികസനം ഒരു ശാസ്ത്രീയ നേട്ടമാണെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. എന്നാൽ ആഗോള വിതരണം ഉറപ്പാക്കാൻ കഴിയാത്തത് ആരോഗ്യത്തെ മാത്രമല്ല, സാമ്പത്തികമായും രാഷ്ട്രീയമായും ബാധിക്കുമെന്ന് അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.