ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,82,970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 441 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സജീവ രോഗികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആയി ഉയർന്നു. 1,88,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമായി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആകെ കേസുകളിൽ 4.83 ശതമാനമാണ് നിലവിലെ സജീവ കേസുകൾ. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 93.88 ശതമാനമാണ്. ഇന്ത്യയിലെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആണ്.
കേരളത്തിൽ ഇന്നലെ 28,481 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പരിശോധന നടത്തുന്ന മൂന്നിൽ ഒരാൾ പോസിറ്റിവ് ആകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 6911 കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് അതിതീവ്ര വ്യാപനമാണ്. 4013 കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളത്തും 2967 കേസുകൾ ഇന്നലെ സ്ഥിരീകരിച്ച കോഴിക്കോടും ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ എല്ലാം പോസിറ്റിവിറ്റി നിരക്ക് 40നു മുകളിലാണ്.
Also Read: കോവിഡ്: ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം