scorecardresearch

ഇന്ത്യയുടെ കോവിഡ് വാക്സിൻ 2021 ജൂണിൽ എത്തുമെന്ന് ഭാരത് ബയോടെക്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് വികസിപ്പിച്ച കോവാക്സിൻ ഇല്ലാതാക്കപ്പെട്ട കോവിഡ്-19 വൈറസിനെ ശരീരത്തിൽ കുത്തിവച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് വികസിപ്പിച്ച കോവാക്സിൻ ഇല്ലാതാക്കപ്പെട്ട കോവിഡ്-19 വൈറസിനെ ശരീരത്തിൽ കുത്തിവച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

author-image
WebDesk
New Update
covid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express

ഹൈദരബാദ്: സർക്കാരിൽനിന്ന് അംഗീകാരം ലഭിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചില്ലെങ്കിൽ 2021 ജൂണിനകം കോവിഡ് വാക്സിൻ തയാറാകുമെന്ന്  ഭാരത് ബയോടെക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ. വാക്സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.

Advertisment

12-14 സംസ്ഥാനങ്ങളിലായി ഇരുപതിനായിരത്തിലധികം വോളന്റിയർമാരിൽ കോവാക്‌സിനായി പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സായി പ്രസാദ് പറഞ്ഞു.

Read More: നിർണായകം; ഇന്ത്യയുടെ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് വികസിപ്പിച്ച കോവാക്സിൻ ജീവനില്ലാത്ത കോവിഡ്-19 വൈറസിനെ ശരീരത്തിൽ കുത്തിവച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

Advertisment

വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇതോടകം അനുമതി ലഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

ഇതുവരെ, 18 വയസും അതിന് മുകളിലുമുള്ള 28,500 പരീക്ഷണത്തിന്റെ ഭാഗമായതായും ഡൽഹി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിലായി പഠനം നടത്തുമെന്നും കമ്പനി പറയുന്നു.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ടിൽ ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു. ‌

ഭാരത് ബയോടെക്കിന് പുറമെ, സൈഡസ് കാഡില ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ കാൻഡിഡേറ്റ് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്. ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റ് നിർമിക്കുന്നതിനായി ആസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ, രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുകയാണ്.

ഓഗസ്റ്റ് 15 നകം കോവാക്സിൻ വിപണിയിൽ എത്തിക്കുമെന്ന് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അടുത്ത വർഷത്തിന് മുൻപായി ഇത്തരമൊരു വാക്സിൻ പുറത്തിറക്കുന്നത് സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പിന്നീട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോട് പറഞ്ഞു.

ആഗോളതലത്തിൽ, നൂറിലധികം വാക്സിനുകൾ വികസിപ്പിക്കുകയും പരീക്ഷണങ്ങൾ നടക്കുകയം ചെയ്യുന്നുണ്ട്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്ത കോവിഡ്-19 മഹാമാരിയ ചെറുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Read in English: Bharat Biotech says its ICMR-backed vaccine set for June 2021 launch

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: