/indian-express-malayalam/media/media_files/uploads/2022/12/Covid-nasal-vaccine.jpg)
ന്യൂഡല്‍ഹി: ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ (ബി ബി ഐ എല്‍) ഇന്‍ട്രാനേസല്‍ വാക്‌സിന്‍ ഇന്‍കോവാക് ജനുവരി അവസാനത്തോടെ പുറത്തിറക്കും. സ്വകാര്യ വിപണയില്‍ 800 രൂപയും സര്‍ക്കാര്‍ മേഖയിലെ വിതരണത്തിനു 325 രൂപയുമാണ് ജി എസ് ടി ഒഴികെയുള്ള വില. കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍ സ്വീകരിക്കാം.
വാക്‌സിന്‍ ജനുവരി നാലാം വാരത്തില്‍ പുറത്തിറക്കുമെന്നു ഭാരത് ബയോടെക് പ്രസ്താവനയില്‍ അറിയിച്ചു.
പ്രാഥമിക രണ്ട് ഡോസ് ഷെഡ്യൂളിനും ബൂസ്റ്റര്‍ ഡോസിനുമായി അംഗീകാരം ലഭിച്ച ആദ്യത്തെ ഇന്‍ട്രാനേസല്‍ കോവിഡ് വാക്‌സിനാണ് ഇന്‍കോവാക്. വാക്‌സിനു ഡിസംബറില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി ഡി എസ് ഒ) അംഗീകാരം ലഭിച്ചിരുന്നു.
രണ്ടു ഡോസ് നല്‍കുന്ന കാര്യത്തില്‍ സുരക്ഷിതത്വം, രോഗപ്രതിരോധ ശേഷി എന്നിവ സംബന്ധിച്ച് രാജ്യത്തെ 14 കേന്ദ്രങ്ങളിലായി ഏകദേശം 3100 പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ നടത്തിയതായി ഭാരത് ബയോടെക് അറിയിച്ചു. ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസിനായി, 875 പഠനങ്ങളും നടത്തി.
''ഞങ്ങള്‍ രണ്ടു വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍നിന്ന് കോവാക്‌സിന്‍, ഇന്‍കോവാക് എന്നീ രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ രണ്ടു വ്യത്യസ്ത വിതരണ സംവിധാനങ്ങളോടെ വികസിപ്പിച്ചു. വെക്റ്റര്‍ ചെയ്ത ഇന്‍ട്രാനേസല്‍ ഡെലിവറി പ്ലാറ്റ്ഫോം പൊതുജനാരോഗ്യ അത്യാഹിതങ്ങളിലും പകര്‍ച്ചവ്യാധികളിലും ദ്രുതഗതിയില്‍ ഉല്‍പ്പന്നം വികസിപ്പിക്കല്‍, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, എളുപ്പവും വേദനയില്ലാത്തതുമായ പ്രതിരോധശക്തി നല്‍കല്‍ എന്നിവയ്ക്കു കഴിവ് നല്‍കുന്നു,'' ബി ബി ഐ എല്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൃഷ്ണ എല്ല പറഞ്ഞു.
സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഇന്‍കോവാക് വികസിപ്പിച്ചെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.