scorecardresearch

മരുന്ന് ലഭ്യതയിലെ പ്രശ്നങ്ങൾ ബംഗലൂരുവിൽ കോവിഡ് പ്രതിരോധത്തിന് പ്രതിസന്ധിയാവുന്നു

ജൂലൈ ഒന്ന് വരെ ആകെ 97 പേരാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ജൂലൈ 26ന് ഇത് 862 ആയി വർധിച്ചു

ജൂലൈ ഒന്ന് വരെ ആകെ 97 പേരാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ജൂലൈ 26ന് ഇത് 862 ആയി വർധിച്ചു

author-image
WebDesk
New Update
Karnataka coronavirus cases, Karnataka COVID cases, Bengaluru COVID cases, Bengaluru COVID hospitals, Bengaluru news,Indian Express, ബംഗലൂരു, ബംഗലൂരു കോവിഡ്, ie malayalam, ഐഇ മലയാളം

ബംഗലൂരു: കർണാടകയിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിട്ടുള്ളത് ബംഗലൂരു നഗരത്തിലാണ്. രോഗികൾ ചികിത്സ തേടാൻ താമസം വരുത്തുന്നതും മരുന്നു ലഭ്യതയിലെ പ്രശ്നങ്ങളും,  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ജീവനക്കാരുടെ അപര്യാപ്തതയും നഗരത്തിലെ സ്ഥിതി മോശമായി തുടരാൻ കാരണമാവുന്നതായി ഡോക്ടർമാർ പറഞ്ഞു.

Advertisment

ജൂലൈ ആദ്യം മുതൽ ബംഗളൂരുവിലെ ആകെ കോവിഡ് കേസുകളുടെ എണ്ണത്തിൽ എട്ട് മടങ്ങ് വർധനവുണ്ടായതായി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ ഒന്നിന് നഗരത്തിൽ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5290 ആണെങ്കിൽ ജൂലൈ 25 ന് ഇത് 43,503 ആയി ഉയർന്നു.

ഇതേ കാലയളവിൽ കോവിഡ് മരണങ്ങളുടെ എണ്ണം ഒൻപത് മടങ്ങ് വർദ്ധിച്ചു. ജൂലൈ ഒന്ന് വരെ ആകെ 97 പേരാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ജൂലൈ 26ന് ഇത് 862 ആയി വർധിച്ചു.

Read More: കോവിഡ് പരിശോധന കുറഞ്ഞ ചിലവിൽ; പുതിയ ഉപകരണവുമായി ഐഐടി ഘരഗ്പൂരിലെ ഗവേഷകർ

Advertisment

നിരവധി കോവിഡ് രോഗികൾ, പ്രത്യേകിച്ച് മറ്റ് അസുഖങ്ങളുള്ളവർ ഉള്ളവർ ആശുപത്രി സന്ദർശനം വൈകിപ്പിക്കുന്നതിനാൽ വെന്റിലേറ്ററുകളുടെ ആവശ്യം ഉയർന്നതായി എസിഇ സുഹാസ് ആശുപത്രിയിലെ ഡോക്ടർ ജഗദീഷ് ഹിരേമത്ത് പറഞ്ഞു.

ആശുപത്രികളിൽ, ഡോക്ടർമാർ നേരിടുന്ന മറ്റൊരു വെല്ലുവിളി കോവിഡ് -19 ചികിത്സിക്കാൻ ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ലഭ്യതക്കുറവാണെന്നും ഡോക്ടർ ജഗദീഷ് ഹിരേമത്ത് പറഞ്ഞു. "റെംഡിസിവിറിന്റെ സ്റ്റോക്ക് ലഭിക്കുന്നത് ഞങ്ങൾക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. മരുന്ന് കമ്പനിയുമായി സംസാരിച്ചാലും മരുന്ന് ലഭ്യമാവാൻ ഒന്നോ രണ്ടോ ആഴ്ച എടുക്കും, ”അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് നിയന്ത്രണം: കേന്ദ്രം ആറ് ഉപദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി

മരുന്ന് ഒട്ടും ലഭ്യമല്ലാത്ത ആശുപത്രികളുണ്ടെന്നും മരുന്ന് വിതരണം ക്രമപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നും റീഗൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ വി സുരിരാജു പറഞ്ഞു. "മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്ന് കരുതുന്നു. എന്നാലും, റെംഡിസിവിർ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമാണ്,” അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അഭാവം ആശുപത്രികളിലെ നിയന്ത്രണ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ചില സമയങ്ങളിൽ, ജീവനക്കാരുടെ ക്ഷാമവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് 18 മുതൽ 20 മണിക്കൂർ വരെ തുടർച്ചയായി ഒരാൾക്ക് ജോലി ചെയ്യേണ്ടി വന്നുവെന്ന് സുരിരാജു പറഞ്ഞു.

Read More: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

നഗരത്തിലെ സമൂഹ വ്യാപന സാധ്യതയെക്കുറിച്ച് ഡോക്ടർമാർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയുന്നത്. അടുത്തിടെ, പ്രാഥമിക സമ്പർക്കം ഇല്ലാതെ രോഗികളുടെ വർദ്ധനവ് തങ്ങൾ നിരീക്ഷിച്ചുവെന്നും ചില പോക്കറ്റുകളിൽ സമൂഹ വ്യാപനം ആരംഭിച്ചത് പോലെ തോന്നുന്നുവെന്നും ഡോ. ഹിരേമത്ത് പറഞ്ഞു. എന്നാലും, പൊതുവായി ഇങ്ങനെ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈ ദിവസങ്ങളിൽ ആശുപത്രികളിൽ കാണുന്ന അവസ്ഥ പരിശോധിച്ചാൽ സമൂഹ വ്യാപനം നടന്നെന്ന് തോന്നാമെന്നും എന്നാലും കർശനമായി സാമൂഹിക അകല ചട്ടം പാലിച്ച് അതിനെ പ്രതിരോധിക്കാൻ ഇപ്പോഴും കഴിയുമെന്നും കൊളംബിയ എഷ്യാ ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗം കൺസൽട്ടന്റായ ഡോക്ടർ മഹേഷ് മൈലാരപ്പ പറഞ്ഞു.

Read More: Shortage of drug, lack of manpower add to Bengaluru’s Covid-19 challenge

Covid Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: