കോവിഡ് മഹാമാരി നിയന്ത്രണത്തിന് ആറ് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള ആന്ധ്രാപ്രദേശ്, ബീഹാര്‍, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മഹാമാരിയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, കൃത്യമായ രോഗ നിയന്ത്രണം, ശരിയായ ആസൂത്രണം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകള്‍ നികത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

തന്ത്രപരമായി രോഗം തടയുക, രോഗബാധയെ നിരീക്ഷിക്കുക, രോഗവ്യാപന ശൃംഖല തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവ ആറ് മാസത്തെ അനുഭവങ്ങളില്‍ നിന്നും പഠിച്ചു.

“അടിസ്ഥാന പാഠങ്ങള്‍ അറിയാത്തത് ഇപ്പോഴൊരു പ്രശ്‌നമല്ല,” ഫലപ്രദമായി നടപ്പിലാക്കാത്തത് ആണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. രോഗ പ്രതിരോധത്തിലെ വീഴ്ച്ചകളെ ചീഫ് സെക്രട്ടറിമാര്‍ ഉറപ്പായി അഭിസംബോധന ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറഞ്ഞു.

Read Also: കോവിഡ്: 10 ദിവസവും കഴിഞ്ഞ് ആര്‍ക്കൊക്കെ ഐസോലേഷന്‍ വേണം? പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

സമ്പൂര്‍ണ ലോക്ക്ഡൗണും പ്രാദേശിക ലോക്ക്ഡൗണുകളും നടപ്പിലാക്കിയ ഈ ഒമ്പത് സംസ്ഥാനങ്ങള്‍ കൃത്യമായ രോഗവ്യാപന നിയന്ത്രണവും നിരീക്ഷണവും നടപ്പിലാക്കുകയും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ക്ലിനിക്കല്‍ മാനേജ്‌മെന്റും ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ആ തീരുമാനങ്ങളെ കേന്ദ്രം വിലയിരുത്തുന്നില്ലെന്നും പക്ഷേ, രണ്ട് മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ മാത്രമൊരു പരിഹരമല്ലെന്നും കാബിനറ്റ് സെക്രട്ടറി പറഞ്ഞു.

കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ക്ഷീണിതരാക്കും. അവരെ റൊട്ടേറ്റ് ചെയ്ത് ഉപയോഗിക്കണം. കൂടാതെ, വിരമിച്ച ഡോക്ടര്‍മാര്‍, അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍, നഴ്‌സിങ് ബിരുദധാരികള്‍ തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കണം.

ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധന കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയവ ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ വാങ്ങണം. അവ വാങ്ങാന്‍ എടുക്കുന്ന തീരുമാനത്തിലെ കാലതാമസം മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാമെന്ന് കേരളം, ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ശക്തമായ നടപടികളും ഉറച്ച സമീപനങ്ങളും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്രം പറഞ്ഞു.

കൂടാതെ, പൊതുജനവുമായി ഫലപ്രദമായ ആശയവിനിമയം നടക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോള്‍ ദിനംപ്രതി 50,000-ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശില്‍ ഒറ്റ ദിവസം 7,998 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read in English: Use pandemic lessons well: Centre gives 6-point mantra to surge states

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook