/indian-express-malayalam/media/media_files/uploads/2019/08/rajnish-kumar-sbi.jpg)
ന്യൂഡൽഹി: സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കണക്കുകൾ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയല്ലെന്ന് എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാർ. എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ വായ്പ നൽകാനായി ആവശ്യത്തിന് മൂലധനമുണ്ടെന്നും കൈവശം അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഇപ്പോൾ ഒല, ഉബർ പോലുള്ള ടാക്സി സർവീസുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ആഗോളതലത്തിൽ തന്നെ വാഹനം വാങ്ങുന്നതിന് ജനങ്ങൾക്ക് ഇടയിൽ ബുദ്ധിമുട്ടുണ്ട്. വിൽപനയും കുറയുകാണ്. ഇതൊരു ഗ്ലോബൽ ട്രെൻഡാണ്, ഈ സ്ഥിതി തന്നെയാണ് നിലവിൽ ഇന്ത്യയിൽ ഉള്ളതെന്നും രജ്നീഷ് കുമാർ പറഞ്ഞു.
ഇന്ത്യയും ആഗോളസമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആഗോളപരമായ പ്രശ്നങ്ങൾ രാജ്യത്തെയും ബാധിക്കും, അതിൽ നിന്ന് മാറി നിൽക്കാൻ രാജ്യത്തിന് മാത്രമായി സാധിക്കില്ല. രാജ്യത്തെ സമ്പദ്വ്യവസ്ഥയേയും ബാധിക്കും. ഇതാണ് ഇപ്പോഴുള്ള സ്ഥിതിക്ക് കാരണമെന്നും രജനീഷ് കുമാർ വ്യക്തമാക്കി.
Also Read: ഇന്ത്യയുടെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കും: നരേന്ദ്ര മോദി
അതേസമയം ഇന്ത്യയുടെ സമ്പദ്ഘടനയില്‍ രണ്ടിരട്ടി വര്‍ധനവ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് നരേന്ദ്ര മോദി ബഹ്‌റിനില്‍ പറഞ്ഞത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ബഹ്‌റിനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.