scorecardresearch

രണ്ടായിരം നോട്ടുകള്‍ മാറ്റാന്‍ ബാങ്കുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍; പല മാര്‍ഗങ്ങള്‍ തേടി ജനം

രാജ്യത്തുടനീളമുള്ള ബാങ്കുകളുടെ ശാഖകളില്‍ ഐഡന്റിറ്റി പ്രൂഫുകളും അപേക്ഷ ഫോമുകളും ആവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു

രാജ്യത്തുടനീളമുള്ള ബാങ്കുകളുടെ ശാഖകളില്‍ ഐഡന്റിറ്റി പ്രൂഫുകളും അപേക്ഷ ഫോമുകളും ആവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു

author-image
George Mathew
New Update
Banks follow different rules, people use various avenues to dump notes

2000 notes

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ ആദ്യ ദിവസം ആശയക്കുഴപ്പം. നോട്ടുകള്‍ മാറ്റുന്നതിന് വിവിധ ബാങ്കുകള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഏത് വിധേനയും നോട്ടുകള്‍ ഒഴിവാക്കാനാണ് ജനം ശ്രമിച്ചത്. നോട്ടുകള്‍ ചിലവാക്കുന്നതിന് ഇ-കൊമേഴ്സ് ഡീലുകള്‍, പെട്രോള്‍ പമ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വര്‍ണം വാങ്ങല്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങളും ആളുകള്‍ അവലംബിച്ചു.

Advertisment

രാജ്യത്തുടനീളമുള്ള ബാങ്കുകളുടെ ശാഖകളില്‍ ഐഡന്റിറ്റി പ്രൂഫുകളും അപേക്ഷ ഫോമുകളും ആവശ്യപ്പെടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകള്‍ തെളിവുകളോ ഫോമുകളോ ഇല്ലാതെ നോട്ടുകള്‍ മാറ്റിയപ്പോള്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ള സ്വകാര്യ ബാങ്കുകള്‍ എല്ലാവരില്‍ നിന്നും ഫോമുകള്‍ പൂരിപ്പിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും അക്കൗണ്ട് ഉടമകളല്ലാത്തവരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ തേടുകയും ചെയ്തു. മിക്ക സ്വകാര്യ ബാങ്കുകളും അക്കൗണ്ട് ഇല്ലാത്തവരോട് തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. 2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഫോമോ സ്ലിപ്പോ ആവശ്യമില്ലെന്ന് എസ്ബിഐ ശാഖകള്‍ക്ക് നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

''നിങ്ങള്‍ എന്റെ ഉപഭോക്താവാണെങ്കില്‍, എനിക്ക് നിങ്ങളുടെ കെവൈസി (ഉപഭോക്താവിനെ അറിയുക) വിശദാംശങ്ങള്‍ ഉണ്ട്, അതിനാല്‍ പ്രശ്നമില്ല. എന്നാല്‍ നിങ്ങള്‍ എന്റെ ഉപഭോക്താവല്ലെങ്കില്‍, ഞങ്ങള്‍ക്ക് സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കേണ്ടതിനാല്‍ നോട്ടുകള്‍ മാറ്റുന്നതിന് നിങ്ങള്‍ ഐഡന്റിറ്റി പ്രൂഫ് നല്‍കേണ്ടിവരും. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിലും ഒരു സ്വകാര്യ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു,

Advertisment

നോട്ടുകള്‍ മാറ്റി നല്‍കുന്നതിണുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വ്യക്തതയൊന്നും ലഭിച്ചിട്ടില്ലെന്ന് മറ്റൊരു ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നയം എപ്പോള്‍ മാറുമെന്ന് ഞങ്ങള്‍ക്ക് അറിയാത്തതിനാലും ഡാറ്റ സമര്‍പ്പിക്കേണ്ടിവരുമെന്നതിനാലും ഞങ്ങള്‍ വിവേകപൂര്‍ണ്ണമായ നടപടിയായി വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്.

'എന്തുകൊണ്ടാണ് @HDFCBank_Cares @HDFC_Bank ഫോമുകള്‍ നല്‍കുകയും ഐഡി പ്രൂഫ് എടുക്കുകയും അത് കൈമാറ്റം ചെയ്യുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ട്വിറ്ററിലെ ഉപയോക്താക്കളുടെ ചോദ്യത്തിന് എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിലും ബാങ്കിന്റെ ജാഗ്രതാ പ്രക്രിയയുടെ ഭാഗമായാണ് നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഐഡി പ്രൂഫിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റിക്വിസിഷന്‍ സ്ലിപ്പ് പൂരിപ്പിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് ഒഉഎഇ ബാങ്ക് കെയേഴ്‌സ് സര്‍വീസ് മാനേജര്‍ കുറിച്ചു.

മറുവശത്ത്, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളൊന്നും തിരിച്ചറിയല്‍ രേഖയോ ഫോം പൂരിപ്പിക്കലോ ആവശ്യപ്പെടുന്നില്ല. ബാങ്ക് ഓഫ് ബറോഡ ഒരു പ്രസ്താവനയില്‍ പറഞ്ഞു, ''ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, ബാങ്ക് ഓഫ് ബറോഡ എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകള്‍ക്കും കൗണ്ടര്‍ വഴി 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്ഒപിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി. അതനുസരിച്ച്, പൊതുജനങ്ങളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ മാറുന്നതിന് ടെണ്ടറില്‍ നിന്ന് ഏതെങ്കിലും ഫോമോ ഐഡന്റിറ്റി പ്രൂഫിന്റെ പകര്‍പ്പോ പൂരിപ്പിക്കാന്‍ ബാങ്ക് ഓഫ് ബറോഡ ആവശ്യപ്പെടുന്നില്ല.
രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ നിരവധി ശാഖകള്‍ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി നിരന്നുനില്‍ക്കുന്ന ആളുകളുടെ കൂട്ടത്തിന് സാക്ഷ്യം വഹിച്ചു. ബാങ്കിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച്, ഒരു ഉപഭോക്താവ് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സാധാരണ സന്ദര്‍ഭങ്ങളില്‍ അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

2000 രൂപ നോട്ടുകള്‍ മറ്റ് മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റുന്നത് ഏത് ബാങ്കിലും ഒരേ സമയം 20,000 രൂപ വരെയാകാം. ഒരു വ്യക്തിക്ക് വിവിധ ശാഖകളില്‍ പോയി നോട്ടുകള്‍ മാറ്റി വാങ്ങാം, പക്ഷേ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളിലുള്ള പണവും നിക്ഷേപവും അയാള്‍ ഇപ്പോഴും കൈവശം വയ്ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളുടെ സൂക്ഷ്മപരിശോനയെ ക്ഷണിച്ച് വരുത്തും. ഇ-കൊമേഴ്സ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍: എയര്‍കണ്ടീഷണര്‍ പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വലിയ പര്‍ച്ചേസിനായി ആളുകള്‍ 2,000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യാഷ് ഓണ്‍ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപ നോട്ടുകളിലൂടെയാണെന്ന് ഫുഡ് ആപ്പ് സൊമാറ്റോ പറഞ്ഞു. പെട്രോള്‍ പമ്പുകളിലെ ക്യാഷ് ബോക്‌സുകളില്‍ 2000 രൂപ നോട്ടുകളാണ് നിറച്ചിരിക്കുന്നത്. എന്നിരുന്നാലും, 2,000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ചെറുകിട കടകള്‍ ഉപഭോക്താക്കളോട് യുപിഐ ആപ്പുകള്‍ വഴിയോ ചെറിയ മൂല്യങ്ങളില്‍ പണം നല്‍കാനോ ആവശ്യപ്പെടുന്നു.

സ്വര്‍ണം: മുംബൈയിലെയും മറ്റ് മെട്രോകളിലെയും സ്വര്‍ണാഭരണ കടകളില്‍ 2000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നു. ഈ പ്രവണത അടുത്ത ഏതാനും ആഴ്ചകളില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് ഒരു ഉപഭോക്താവിന് സ്വര്‍ണം പണയം വയ്ക്കുകയും സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വായ്പയായി ഉയര്‍ത്തുകയും ചെയ്യാം,' ഒരു ബുള്ളിയന്‍ മാര്‍ക്കറ്റ് ഉറവിടം പറഞ്ഞു.

ഹോട്ടലുകള്‍: ഉയര്‍ന്ന റസ്റ്റോറന്റുകളില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടച്ചിരുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ പറഞ്ഞു. സെപ്റ്റംബര്‍ 30 വരെ ഈ പ്രവണത തുടരുമെന്ന് ഹോട്ടല്‍ വ്യവസായം പ്രതീക്ഷിക്കുന്നു. ഈ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെയെങ്കിലും നിയമപരമായ ടെന്‍ഡറായി തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പെട്രോള്‍ പമ്പുകള്‍: രാജ്യത്തുടനീളം കൂടുതല്‍ കൂടുതല്‍ ആളുകള്‍ പെട്രോളും ഡീസലും വാങ്ങാന്‍ നോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ധന സ്റ്റേഷനുകളില്‍ പണമടയ്ക്കല്‍ വര്‍ധിച്ചു. ഇതിനാല്‍ പല ഇന്ധന സ്റ്റേഷനുകളിലും ചെറിയ നോട്ടുകളുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓള്‍-ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ആര്‍ബിഐയുടെ പ്രഖ്യാപനത്തിന് വെറും 10 ശതമാനം മുമ്പ്, ഇന്ധന ബങ്കുകളിലെ പണമിടപാടുകളില്‍ 2000 രൂപ നോട്ടുകളുടെ വിഹിതം 90 ശതമാനമായി ഉയര്‍ന്നു. ഇന്ധന പമ്പുകളുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനവും നടത്തിയിരുന്നതായി അസോസിയേഷന്‍ പറഞ്ഞ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വെറും 10 ശതമാനമായി ചുരുങ്ങി.
അതേസമയം, 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ഒരു സംഭവമല്ലെന്ന് വിദഗ്ധര്‍ അവകാശപ്പെട്ടു. '2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ആഘാതം ഒരു സംഭവമല്ലെങ്കിലും, പണലഭ്യത, ബാങ്ക് നിക്ഷേപങ്ങള്‍, പലിശ നിരക്കുകള്‍ എന്നിവയില്‍ അനുകൂലമായ സ്വാധീനം ഉണ്ടാകും. ഡീകോഡിംഗ് എക്സ്ചേഞ്ച്/ഡെപ്പോസിറ്റ് ഡൈനാമിക്സ്, ഞങ്ങള്‍ മനസ്സിലാക്കുന്നു, ബാങ്കുകള്‍ ഇതിനകം ഈ നോട്ടുകളില്‍ ചിലത് അവരുടെ കറന്‍സി ചെസ്റ്റുകളില്‍ സൂക്ഷിക്കും, ഏകദേശം 3.6 ലക്ഷം കോടി രൂപ (കറന്‍സി ചെസ്റ്റുകളിലെ തുക ഒഴികെ 3 ലക്ഷം കോടി രൂപ) ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരികെയെത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

Bank Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: