scorecardresearch

കോവിഡ് 19: യൂറോപ്പിൽ നിന്നും യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് കർശന വിലക്കുമായി കേന്ദ്രം

തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് യാത്രക്കാർ കുറഞ്ഞതും അത്ര പ്രാധാന്യമില്ലാത്തതുമായ റൂട്ടുകളിൽ ട്രെയിനുകൾ നിർത്തിവയ്ക്കാൻ റെയിൽ‌വേ മന്ത്രാലയം നിർദേശം നൽകി.

തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് യാത്രക്കാർ കുറഞ്ഞതും അത്ര പ്രാധാന്യമില്ലാത്തതുമായ റൂട്ടുകളിൽ ട്രെയിനുകൾ നിർത്തിവയ്ക്കാൻ റെയിൽ‌വേ മന്ത്രാലയം നിർദേശം നൽകി.

author-image
WebDesk
New Update
Corona India, കൊറോണ ഇന്ത്യ, COVID 19, കോവിഡ് 19, orona kerala live updates, covid 19 live updates, corona kerala live, iemalayalam, ഐഇ മലയാളം,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കൊറോണ വൈറസ് കേസുകളുടെ (കോവിഡ് -19) വ്യാപനം തടയുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും.

Advertisment

കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 114 ആയതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതുൾപ്പെടെ സാമൂഹിക അകലം പാലിക്കുവാനുള്ള നടപടികളെക്കുറിച്ച് വിശദമായ നിർദേശങ്ങൾ പുറത്തിറക്കി.

തങ്ങളുടെ സോണൽ യൂണിറ്റുകൾക്ക് യാത്രക്കാർ കുറഞ്ഞതും അത്ര പ്രാധാന്യമില്ലാത്തതുമായ റൂട്ടുകളിൽ ട്രെയിനുകൾ നിർത്തിവയ്ക്കാനും റെയിൽ‌വേ മന്ത്രാലയം നിർദേശം നൽകി.

Read More: കൊറോണ: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും, പൊതുഗതാഗതം ഒഴിവാക്കണം

Advertisment

യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്ത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്ന / യാത്ര ചെയ്യുന്ന യാത്രക്കാരെ കുറഞ്ഞത് 14 ദിവസത്തേക്ക് നിർബന്ധമായും ക്വറന്റൈൻ ചെയ്യും. ചൈന, ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു ഇതുവരെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നത്.

യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ നിരോധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ വിലക്കുകൾ താത്കാലികമാണ്. മാർച്ച് 31 വരെയാണ് വിലക്ക്. ശേഷം ഇത് പുനരവലോകനം ചെയ്യുന്നതായിരിക്കും.

മാർച്ച് 31 വരെ സാമൂഹിക അകലം പാലിക്കുന്നതിനായി നടപടികൾ നിർദ്ദേശിച്ച ആരോഗ്യ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജിമ്മുകളും മ്യൂസിയങ്ങളും സാംസ്കാരിക സാമൂഹിക കേന്ദ്രങ്ങളും നീന്തൽക്കുളങ്ങളും തിയേറ്ററുകളും അടച്ചുപൂട്ടാനും പരീക്ഷകൾ മാറ്റിവയ്ക്കാനും സ്വകാര്യമേഖലയിലെ ജീവനക്കാരെ എവിടെ നിന്നും ജോലി ചെയ്യാൻ അനുവദിക്കാനും നിർദേശം നൽകി.

ചില സംസ്ഥാനങ്ങൾ ഇതിനകം ഈ നടപടികളിൽ ചിലത് നടപ്പാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ സംസ്ഥാനങ്ങൾ തിങ്കളാഴ്ച മുതൽ ഇത് ആരംഭിച്ചു.

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: