/indian-express-malayalam/media/media_files/uploads/2019/09/phogat.jpg)
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്ത്, ബബിത ഫൊഗട്ട്, മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സന്ദീപ് സിങ് എന്നിവരടക്കം വൻ സെലിബ്രിറ്റി താരനിരയാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. 78 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
യോഗേശ്വർ ദത്തും സന്ദീപ് സിങ്ങും മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ഇവർക്കു പുറമെയാണ് ബബിത ഫൊഗട്ടും ഇപ്പോൾ മത്സരത്തിനിറങ്ങുന്നത്. തൊഹാനയിൽ നിന്നുളള സ്ഥാനാർഥിയായി ബിജെപി അധ്യക്ഷൻ സുഭാഷ് ബരാല പട്ടികയിലുണ്ട്.
Also Read:എവിടെയാണ് നിയന്ത്രണങ്ങൾ? അത് നിങ്ങളുടെ മനസിലാണ്; കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
ഒക്ടോബർ 21നാണ് 90 അംഗ ഹരിയാന നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. 2014 ലെ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബിജെപി ഹരിയാനയിൽ നേടിയത്. 19 സീറ്റുകളിൽ നാഷനൽ ലോക്ദൾ വിജയിച്ചപ്പോൾ, 15 സീറ്റ് കോൺഗ്രസ് നേടി. ഇത്തവണ 75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മനോഹര്‍ ലാല്‍ ഖട്ടറിനു മുന്നില്‍ കേന്ദ്ര നേതൃത്വം വച്ചത്.
ബറോഡയില്‍നിന്നു യോഗേശ്വര്‍ ദത്ത് മത്സരിക്കുമ്പോള്‍ ബബിതാ ഫൊഗാട്ട് ദാദ്രിയിലെ ബിജെപി സ്ഥാനാർഥിയാകും. പെഹുവയിൽനിന്നാണ് സന്ദീപ് സിങ് മത്സരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍ണാല്‍ സീറ്റില്‍ മത്സരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us