ന്യൂഡല്‍ഹി: തീവ്രദേശീയതയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നു ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തിൽ ഗംഭീര്‍ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ദേശീയതയെന്നു പറയുന്നത് രാജ്യത്തിന്റെ വളര്‍ച്ചയും വികസനവുമാണ്. രാജ്യത്തെ എല്ലാ യുവാക്കളും അവസരങ്ങള്‍ ആഗ്രഹിക്കുന്നു. കശ്മീരിലെ യുവാക്കളും മറ്റെല്ലാ സംസ്ഥാനങ്ങളിലെ യുവാക്കളും മികച്ച അവസരങ്ങൾ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദേശീയതയെന്നത് അവര്‍ക്കു രാജ്യത്തിനകത്ത് അവസരങ്ങള്‍ ലഭിക്കുന്നതാണ്. ദേശീയ ഗാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എപ്പോഴും ഞാന്‍ അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ദേശീയ ഗാനത്തിനായി 52 സെക്കന്‍ഡ് എഴുന്നേറ്റ് നില്‍ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍, തീവ്രദേശീയതയെ ഞാന്‍ എതിര്‍ക്കുന്നു” ഗംഭീര്‍ പറഞ്ഞു.
Read Also: 2024 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ശശി തരൂരിനെ തോല്‍പ്പിക്കും: ശ്രീശാന്ത്
“ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. തീവ്രദേശീയതയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. ഞാന്‍ പൂർണമായും അതിനെ എതിര്‍ക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളെയും അക്രമങ്ങളെയും അംഗീകരിക്കാന്‍ സാധിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരൊറ്റ രാജ്യമാണ്. അതെപ്പോഴും അങ്ങനെയായിരിക്കും. സ്വന്തം അമ്മയെ പോലെ രാജ്യത്തെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് ദേശീയത. രാജ്യ വളര്‍ച്ചയെ കുറിച്ച് ചിന്തിക്കുന്നതാണ് ദേശീയത” ഗംഭീര്‍ വ്യക്തമാക്കി.
Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
താനൊരു ഇന്ത്യക്കാരനാണെന്നും മതം രണ്ടാമത് വരുന്ന കാര്യം മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു. ശരിയും തെറ്റും മനസിലാക്കിയ ശേഷം തീരുമാനമെടുക്കും. സമൂഹത്തെ വിഘടിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങളെ ഒരിക്കലും പിന്തുണക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.