/indian-express-malayalam/media/media_files/uploads/2019/05/Priyanka-Gandhi.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി വരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ സമാധാനത്തിനു ആഹ്വാനം നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. "സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്." പ്രിയങ്ക ട്വീറ്റ് ചെയ്തു.
जैसा कि आप सबको पता है, अयोध्या मामले पर आज उच्चतम न्यायालय का फैसला आने वाला है। इस घड़ी में न्यायालय का जो भी निर्णय हो, देश की एकता, सामाजिक सद्भाव, और आपसी प्रेम की हज़ारों साल पुरानी परम्परा को बनाए रखने की ज़िम्मेदारी हम सबकी है । #AYODHYAVERDICT
— Priyanka Gandhi Vadra (@priyankagandhi) November 9, 2019
പ്രവര്‍ത്തകരോടും നേതാക്കളോടും സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യ കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നു രാവിലെ തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ചേരുന്നത്.
രാജ്യത്തെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. “സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം” പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.