/indian-express-malayalam/media/media_files/uploads/2019/03/ayodhya-ram-mandir.jpg)
Supporters of the Temple at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കാനിരിക്കെ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 4,000 ത്തോളം അര്‍ധ സൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തര്‍ക്കപ്രദേശമായ രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്തും ഹനുമാന്‍ ഗഡി ക്ഷേത്രത്തിലേക്കുമുള്ള റോഡിലെ ഓരോ പോയിന്റിലും പൊലീസ് സാന്നിധ്യമുണ്ട്. മുക്കിലും മൂലയിലും രാംകോട്ട് പ്രദേശത്തെ തകര്‍ന്ന ക്ഷേത്രത്തിനു പുറത്തും ബസുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയിലായി പൊലീസ് സാന്നിധ്യമുണ്ട്.
Read Also: കോടതിവിധിക്കു മുമ്പേ കനത്ത പൊലീസ് വലയത്തില്‍ അയോധ്യ
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദേശമാണ് ബിജെപി നൽകിയിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ബിജെപി നിർദേശം നൽകി. വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രതികരണങ്ങൾ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ പാർട്ടി മേഖലാ യോഗങ്ങൾ നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.