/indian-express-malayalam/media/media_files/uploads/2019/12/Rajesh-Dhawan.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അഭിഭാഷകനെ മാറ്റി മുസ്ലീം സംഘടന. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയ മുസ്ലീം സംഘടനയാണ് നേരത്തെ ഹാജരായ അഭിഭാഷകനെ ഒഴിവാക്കിയത്. മുതിര്‍ന്ന അഭിഭാഷകനായ രാജേഷ് ധവാനെയാണ് മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ ഇ-ഹിന്ദ് മാറ്റിയത്.
രാജേഷ് ധവാൻ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തന്നെ കേസിൽ നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചെന്നും പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകില്ലെന്നും രാജേഷ് ധവാൻ അറിയിച്ചു. അനാരോഗ്യം കാരണമാണ് രാജേഷ് ധവാനെ ഒഴിവാക്കിയതെന്നാണ് ജമാഅത്ത് നൽകുന്ന വിശദീകരണം. എന്നാൽ, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് രാജേഷ് ധവാൻ പറയുന്നു.
Read Also: മമ്മൂക്കയ്‌ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ
അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജമാഅത്ത് ഉലമ കോടതിയെ സമീപിച്ചത്. അയോധ്യ കേസുമായി ബന്ധപ്പെട്ട ആദ്യ പുനഃപരിശോധനാ ഹർജിയാണിത്. അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ജമാഅത്ത് സുപ്രീം കോടതിയെ സമീപിച്ചത്. പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സുപ്രീം കോടതി വിധിയില്‍ വ്യക്തമായ പിശകുകള്‍ കാണാം. അതിനാല്‍ ഭരണഘടനയുടെ 137-ാം അനുച്ഛേദം പ്രകാരം വിധി പുനഃപരിശോധിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയത്തെ സന്തുലിതമാക്കാനുള്ള തരത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതുവരെ പ്രാർത്ഥനയോ മറ്റും നടക്കാത്ത അഞ്ചേക്കർ ഭൂമിയാണ് മുസ്ലീങ്ങൾക്ക് പള്ളി നിർമിക്കാൻ നൽകിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ജമാഅത്ത് ഉലമ ഇ-ഹിന്ദിനു പുറകെ മറ്റ് മുസ്ലീം സംഘടനകളും അയോധ്യ കേസിൽ പുനഃപരിശോധനാ ഹർജി നൽകാനാണ് സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.