മമ്മൂക്കയ്‌ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ

“താഴെ വീഴാതെ നോക്കണേ മമ്മൂക്കാ” എന്നാണ് പലരുടേയും കമന്റ്

Mammootty, മമ്മൂട്ടി, Unni mukundan, ഉണ്ണി മുകുന്ദൻ, mamangam, മാമാങ്കം, Mamangam release, Maamankam, mamangam photos, Mamangam location photos, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Fans, മമ്മൂട്ടി ഫാൻ, IE Malayalam, ഐഇ മലയാളം

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബർ 12നാണ് ചിത്രത്തിന്റെ റിലീസ്. വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. അതിന്റെ ഭാഗമായി മമ്മൂട്ടിക്കൊപ്പമുള്ള യാത്രയിലാണ് ഉണ്ണി മുകുന്ദൻ.

Read More: Mamangam: ചാവേർ വീര്യത്തോടെ ‘മാമാങ്കം’ താരങ്ങൾ; ലൊക്കേഷൻ ചിത്രങ്ങൾ

വിമാനത്താവളത്തിൽ മമ്മൂട്ടിക്കൊപ്പം കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ​ ദിവസം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “മമ്മൂക്കയ്‌ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “താഴെ വീഴാതെ നോക്കണേ മമ്മൂക്കാ” എന്നാണ് പലരുടേയും കമന്റ്.

 

View this post on Instagram

 

Flying High With Mammukkaa @mammootty

A post shared by Unni Mukundan (@iamunnimukundan) on

12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാൻ ആണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty unni mukundan mamangam promotion photo on instagram

Next Story
അന്നവർ കൈകോർത്തു; ഇന്ന് മക്കൾVineeth Sreenivasan, Hridayam, Pranav Mohanlal, Kalyani Priyadarshan, mohanlal son, mohanlal, Priyadarshan daughter, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രിയദർശൻ ചിത്രങ്ങൾ, പ്രിയദർശൻ മോഹൻലാൽ ചിത്രങ്ങൾ, പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ ചിത്രങ്ങൾ, Hridayam film, ഹൃദയം ശ്രീനിവാസൻ, മോഹൻലാൽ, പ്രിയദർശൻ, Priyadarshan, Sreenivasan, Mohanlal, Priyadarshan Mohanlal Sreenivasan films, Priyadarshan Mohanlal films, Priyadarshan Sreenivasan films, Mohanlal Sreenivasan films, IE Malayalam, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com