/indian-express-malayalam/media/media_files/pZraIF2yVG480UN0BQYA.jpg)
മധ്യപ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്ന സൃഷ്ടി ശർമ്മ | Express photo by Anand Mohan J
India News Headlines: മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും, 70 സീറ്റുകള്‍ ഉള്‍പ്പെട്ട ഛത്തീസ്ഗഢിലെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലേക്കും ഉള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് അഞ്ച് മണി വരെ മധ്യപ്രദേശിൽ 671.11 ശതമാനവും, ഛത്തീസ്‌ഗഡിൽ 67.34 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് ഇലക്ഷൻ കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, മധ്യപ്രദേശിൽ മൂന്നിടത്ത് സംഘർഷങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മൊറീനയിൽ രണ്ട് ഗ്രൂപ്പൂകൾ തമ്മിലുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി മദ്യവും പണവും ഒഴുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഛത്തീസ് ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങൾക്ക് ഈ വോട്ട് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 67.34 ശതമാനത്തോടടുത്ത് പോളിങ്ങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഢിലെ സ്ഥിതി എന്താണ്?
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ, എട്ട് സംസ്ഥാന മന്ത്രിമാർ, നാല് പാർലമെന്റ് അംഗങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരുടെ വിധിയാണ് ഇന്നത്തെ പോളിംഗ് തീരുമാനിക്കുക. 20 സീറ്റുകളിലേക്കുള്ള, നവംബർ ഏഴിന് നടന്ന, ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. പ്രധാന പോരാട്ടം എതിരാളികളായ ബിജെപിയും കോൺഗ്രസും തമ്മിലാണെങ്കിലും, മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാർട്ടിക്കും ബിഎസ്പിക്കും സ്വാധീനമുള്ള ബിലാസ്പൂർ ഡിവിഷനിലെ പല സീറ്റുകളിലും ത്രികോണ മത്സരമാണ്.
Read Here: കോൺഗ്രസ് ആധിപത്യം മുതൽ ബി ജെ പിയുടെ തുടർഭരണം വരെ: മധ്യപ്രദേശിന്‍റെ രാഷ്ട്രീയ ചരിത്രം
മധ്യപ്രദേശിലെ കാര്യം എങ്ങനെ?
മധ്യപ്രദേശിലെ പോരാട്ടം ക്ഷേമ പദ്ധതികൾക്കും പണം കൈമാറ്റത്തിനും വേണ്ടിയുള്ളതാണ്, സാമ്പത്തികമായ ഉൾച്ചേർക്കലിന്‍റെയും വികസനത്തിന്‍റെയും ദീർഘകാല വീക്ഷണം അവതരിപ്പിക്കുന്നതിന് പകരം വോട്ടർമാർക്ക് ഇന്‍സ്റ്റന്റ് സംതൃപ്തി നൽകാനുള്ള ഓട്ടമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ദേശീയ പ്രതിശീർഷ വരുമാനത്തിൽ പ്രതിവർഷം 33,000 രൂപയിലേറെ പിന്നില്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, 2018-ൽ, 230 സീറ്റുകളിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തി. ശിവരാജ് സിംഗ് ചൗഹാന്‍റെ കീഴിൽ മൂന്ന് തവണ അധികാരത്തിലിരുന്ന ബി.ജെ.പി 109 സീറ്റുകൾ നേടി. പക്ഷേ, താമസിയാതെ പട്ടികകൾ മറിഞ്ഞു, കോൺഗ്രസിന്‍റെ സിന്ധ്യയുടെ നേതൃത്വത്തിൽ ഗ്വാളിയർ-ചമ്പലിലെ നേതാക്കൾ ബിജെപി പാളയത്തിലേക്ക് മാറി പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചു.
Read Live Updates: Assembly Elections 2023: Voting kicks off in Chhattisgarh, Madhya Pradesh; all eyes on BJP, Congress
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.