/indian-express-malayalam/media/media_files/2025/09/11/rahul-gandhi-new-2025-09-11-21-38-10.jpg)
രാഹുൽ ഗാന്ധി
ന്യുഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്കയാണ് പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ ഒരു വിഭാഗം ഉയർത്തുന്നത്.
വ്യാഴാഴ്ചയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്‍റെ രണ്ടാമത്തെ വാർത്താസമ്മേളനം. വാർത്താസമ്മേളനത്തിന് ദിവസങ്ങൾക്ക് മുൻപ്, തൻറെ പക്കലൊരു ഹൈഡ്രജൻ ബോംബുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. എന്നാൽ താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു വ്യാഴാഴ്ച രാഹുൽ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. കർണാടകത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലെ കണക്കുകൾ മാത്രം പുറത്തുവിട്ടുള്ള വാർത്തസമ്മേളനം വെളിപ്പെടുത്തലിൻറെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
Also Read:അടിസ്ഥാനരഹിതം; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനം വലിയ പ്രചാരം നേടുകയും പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പല പാളിച്ചകളും വ്യക്തത കുറവും ഉണ്ടായി എന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Also Read:എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും അവ്യക്തത തുടരുകയാണ്. പ്രതിഷേധങ്ങള്‍ എത്തരത്തിലാണ് മുന്നോട്ട് പോവുക എന്ന കാര്യത്തിലും വിഭാഗത്തിന് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എന്നാല്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നിയമവിദഗ്ധര്‍ ഉള്‍പ്പെടെ സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തുന്നത്.
അതേസമയം,കോൺഗ്രസിലെ വലിയൊരു വിഭാഗം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടാതെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ അദ്ദേഹം നടത്തിയ വോട്ടർ അധികാർ യാത്ര ഗുണം ചെയ്യുമെന്നും ഇവർ വാദിക്കുന്നു. അതേസമയം അഭിപ്രായ വിത്യാസങ്ങളിൽ പാർട്ടി നേതൃത്വം ഇതുരെ പ്രതികരിച്ചിട്ടില്ല.
Read More:ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.