scorecardresearch

പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 163 കോടി രൂപ തിരികെ നല്‍കണം; ആംആദ്മിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടിസ്

ഡൽഹി സർക്കാരിന്റെ പബ്ലിസിറ്റി വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയാണ് (ഡിഐപി) നോട്ടീസ് നല്‍കിയിരിക്കുന്നത്

ഡൽഹി സർക്കാരിന്റെ പബ്ലിസിറ്റി വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയാണ് (ഡിഐപി) നോട്ടീസ് നല്‍കിയിരിക്കുന്നത്

author-image
WebDesk
New Update
AAP, BJP, Delhi Government

അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച സര്‍ക്കാരിന്റെ 163 കോടി രൂപ പത്ത് ദിവസത്തിനകം തിരികെ നല്‍കാന്‍ ആംആദ്മി (എഎപി) ദേശിയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് നോട്ടിസ്. ഡൽഹി സർക്കാരിന്റെ പബ്ലിസിറ്റി വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി) യാണു നോട്ടിസ് നല്‍കിത്. സുപ്രീം കോടതി നിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി.

Advertisment

ഡിഐപിയുടെ നടപടി മറ്റൊരു രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കാണ് നയിച്ചിരിക്കുന്നത്. നോട്ടിസ് വന്നതിന് പിന്നാലെ തന്നെ എഎപിയും ബിജെപിയും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡിപ്പാർട്ട്‌മെന്റ് വീണ്ടെടുക്കാൻ ശ്രമിക്കുന്ന പരസ്യങ്ങളുടെ പകർപ്പുകൾ ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി സെക്രട്ടറി ആർ ആലീസ് വാസിന് കത്തയച്ചു.

“ഏഴു വർഷമായി, ലെഫ്റ്റനന്റ് ജനറലിനെ ഉപയോഗിച്ച് സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ആലീസ് വാസ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ നോട്ടിസ് അയച്ചിരിക്കുന്നത്," ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

“ഡൽഹിയിലെ പൗരന്മാരുടെ ഉന്നമനത്തിനായി നടപടികള്‍ എടുക്കുന്നതിന് പകരം, ആംആദ്മി സർക്കാർ മന്ത്രിമാരെ ലക്ഷ്യം വയ്ക്കാൻ ബിജെപി ഉദ്യോഗസ്ഥവൃന്ദത്തെ ഉപയോഗിക്കുകയാണ്. ഉദ്യോഗസ്ഥരുടെ മേൽ ഭരണഘടനാ വിരുദ്ധമായ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ കത്തെഴുതാൻ ബിജെപി ഉദ്യോഗസ്ഥരെ നിർബന്ധിക്കുന്നത് അവരുടെ മേലുള്ള നിയന്ത്രണത്തിലൂടെയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

ഉദ്യോഗസ്ഥർ പൗരന്മാർക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് കേജ്‌രിവാൾ ആഗ്രഹിക്കുന്നത്, എന്നാൽ ബിജെപി "ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യാതെ മന്ത്രിമാരെ ലക്ഷ്യം വയ്ക്കാൻ ആഗ്രഹിക്കുന്നു," സിസോദിയ പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ടുകൾ എഎപി കൊള്ളയടിച്ചെന്ന് നോർത്ത് ഈസ്റ്റ് ഡൽഹി ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു. “ഇതൊരു തട്ടിപ്പാണ്. എഎപി ഡൽഹി സർക്കാരിന്റെ പരസ്യ കുംഭകോണം. എഎപിയുടെ ബാങ്ക് അക്കൗണ്ട് ഉടൻ മരവിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വന്തം മുഖം മിനുക്കാന്‍ പാർട്ടി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തു,” തിവാരി ആരോപിച്ചു.

ഡൽഹിക്ക് പുറത്തുള്ള പരസ്യങ്ങൾ, ആം ആദ്മി പാർട്ടിയുടെ പേര് പരാമർശിക്കുന്ന പരസ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സംഭവങ്ങളിൽ മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളുടെ പരസ്യങ്ങള്‍, പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: