scorecardresearch

കശ്മീര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും; രാജ്യാന്താര മാധ്യമങ്ങള്‍

നീക്കത്തിലൂടെ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഞെട്ടിച്ചെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

നീക്കത്തിലൂടെ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഞെട്ടിച്ചെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

author-image
WebDesk
New Update
കശ്മീര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും; രാജ്യാന്താര മാധ്യമങ്ങള്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. കേന്ദ്രത്തിനെതിരെ കശ്മീരിലെ നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളുടേയും ശ്രദ്ധ ആകര്‍ഷിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ നിര്‍ണായകമായ തീരുമാനയതിനാല്‍ വാര്‍ത്തയ്ക്ക് രാജ്യാന്തര പ്രാധാന്യമുണ്ട്.

Advertisment

അല്‍ ജസീറ, ബിബിസി, വാഷിങ്ടണ്‍ പോസ്റ്റ്. ന്യൂയോര്‍ക്ക് ടൈംസ്, ഹഫിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള്‍ വാര്‍ത്ത അതീവ പ്രാധാന്യത്തോടെ തന്നെ നല്‍കിയിട്ടുണ്ട്. ബിബിസിയുടേയും അല്‍ ജസീറയുടേയും പ്രധാന വാര്‍ത്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി എന്നതാണ്. പ്രധാന വാര്‍ത്തയോടൊപ്പം വിഷയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകളും മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.

തര്‍ക്ക മേഖലയായ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കി എന്ന തലക്കെട്ടോടെയാണ് അല്‍ ജസീറ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ പ്രധാന വാര്‍ത്തയോടൊപ്പം പാക്കിസ്ഥാന്റെ പ്രതികരണവും അല്‍ ജസീറ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നീക്കം നിരുത്തരവാദിത്തപരവും യുക്തിരഹിതവുമാണെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. കൂടാതെ കശ്മീരിലെ പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയ വാര്‍ത്തയും എന്താണ് ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read More: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Advertisment

കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കി എന്ന തലക്കെട്ടോടെയാണ് ബിബിസിയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീരുമാനം മേഖയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ബിബിസി പറയുന്നു. എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്നും അതിന് പിന്നിലെ ചരിത്രവും ബിബിസി പറയുന്നുണ്ട്. നീക്കത്തിലൂടെ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഞെട്ടിച്ചെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കശ്മീരിലെ ജനത തീരുമാനത്തെ അംഗീകരിക്കാന്‍ സാധ്യതിയില്ലെന്നും നീക്കം ഇന്ത്യയും കശ്മീരുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുസ്ലീം ഭൂരിപക്ഷമായ സംസ്ഥാനത്തില്‍ നീക്കം പ്രതിഷേധത്തിന് ഇടയാക്കുമെന്നും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതുമാണെന്ന് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഹിന്ദു ദേശീയവാദികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശമാണെന്ന് ഗാര്‍ഡിയന്‍ വിശേഷിപ്പിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയെന്നും ഇത് മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിക്കാന്‍ ഇട വരുത്തിയിരിക്കുകയാണെന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീരുമാനം കശ്മീരിലെ ജനത എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് പറയാനാകില്ലെന്നും പ്രതിഷേധം ഉയരാനാണ് സാധ്യതയെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീരുമാനം കശ്മീരിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.

Also Read: ജമ്മു കാശ്മീർ: ഇന്ത്യയുടെ നീക്കത്തെ എതിർക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ

ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.

ജമ്മു കശ്മീരിനുള്ള 35 എ അധികാരവും റദ്ദാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ് 35 എ അനുച്ഛേദം. ആര്‍ട്ടിക്കള്‍ 370 നോട് ചേര്‍ന്നുള്ള അനുച്ഛേദമാണ് ഇത്. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇതും റദ്ദാക്കിയിരിക്കുന്നത്.

Jammu Kashmir Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: