/indian-express-malayalam/media/media_files/uploads/2019/04/Narendra-Modi-and-Yogi-Aadithyanath-1.jpg)
ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ സൈനികര്‍. സൈനിക നടപടികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. സൈനിക നടപടികളെയോ സൈനികരുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കളെയോ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിരമിച്ച നൂറോളം സൈനികരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
Read More: ഇന്ത്യൻ സൈന്യത്തെ ‘മോദി സേന’യാക്കി യോഗി ആദിത്യനാഥ്; ആഞ്ഞടിച്ച് പ്രതിപക്ഷം
അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളും സൈനിക നടപടികളും സ്വന്തം നേട്ടമായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രവണത അംഗീകരിക്കാനാകില്ല എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'മോദി ജി കി സേന' എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം അടക്കം ചൂണ്ടിക്കാട്ടിയാണ് മുൻ സൈനിക മേധാവികളടക്കമുള്ളവര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
സൈനികരുടെ യൂണിഫോം ധരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററുകളും ഉദാഹരണമായി ചൂണ്ടിക്കാട്ടിയുള്ളതാണ് കത്ത്.
പുല്‍വാമയിലും ബാലാകോട്ടിലും കൊല്ലപ്പെട്ട രാജ്യത്തെ സൈനികര്‍ക്കായി പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതില്‍ പ്രഥമ ദൃഷ്ട്യാ പെരുമാറ്റ ചട്ട ലംഘനം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ സേനയെ 'മോദി ജി കി സേന' എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് വിരമിച്ച സൈനികര്‍ കത്തയച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us