Latest News

ഇന്ത്യൻ സൈന്യത്തെ ‘മോദി സേന’യാക്കി യോഗി ആദിത്യനാഥ്; ആഞ്ഞടിച്ച് പ്രതിപക്ഷം

കോൺഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് മസൂദ് അസറിനെ പോലുള്ളവരെ ജി എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നതെന്നും യോഗി

yogi adithyanath, sabarimala, യോഗി ആദിത്യനാഥ്, ശബരിമല, കേരള പ്രസംഗം, speech of yogi in Kerala, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)

ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തെ മോദി ജി കാ സേന എന്ന് പറഞ്ഞത്. ഇത് ആയുധമാക്കി ബിജെപിയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷ പാർട്ടികളും.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കാവേ പ്രതിപക്ഷത്തിനെതിരെ സംസാരിക്കുകയായിരുന്നു യോഗി. കോൺഗ്രസ്​ തീവ്രവാദികൾക്ക്​ ബിരിയാണി കൊടുത്തു. എന്നാൽ മോദി സേന അവരെ ബുള്ളറ്റുകളും ബോംബുകളുമായി നേരിട്ടു. ഇതാണ്​ വ്യത്യാസം. എന്നായിരുന്നു യോഗിയുടെ പ്രസ്താവന. കോൺഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് മസൂദ് അസറിനെ പോലുള്ളവരെ ജി എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നതെന്നും യോഗി പറഞ്ഞിരുന്നു.

ഇതിനെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തിന്റെ പേരും മാറ്റിയെന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ പരിഹാസം. ഇത് ഇന്ത്യൻ സേനയ്ക്ക് അപമാനമാണെന്നും യോഗി മാപ്പ് ചോദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Yogi adityanath indian army modi sena

Next Story
‘രാഹുലിന്റെ സ്ഥാനാർഥിത്വം ആഘോഷിച്ചത് പാക് പതാകയേന്തി’; മുസ്ലിം ലീഗ് കൊടി പാക് പതാകയാക്കി ബിജെപി നേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com