/indian-express-malayalam/media/media_files/uploads/2019/12/CAA-Protest.jpg)
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അരങ്ങേറിയ ദിവസം നഗരത്തിലുണ്ടായിരുന്ന മലയാളികൾക്ക് മംഗളൂരുവിന്റെ പൊലീസിന്റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബർ 19ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളും വിദ്യാർഥികളുമുൾപ്പടെയുള്ളവർക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പ്രതിഷേധം നടന്ന ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവില്‍ പോയവര്‍ക്കും പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read: മെട്രോയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ഫയർഫോഴ്‌സ്; കയ്യടി
പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ശക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു മംഗലാപുരത്തേത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. ജലീൽ കുദ്രോളി, നൗഷീൻ എന്നിവർക്കാണ് ഡിസംബർ 19ന് പൊലീസ് നടത്തിയ വെടിവയ്പിൽ ജീവൻ നഷ്ടമായത്.
Also Read: ഗവര്‍ണറുടെ നീരസം; പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതില്‍ റിപ്പോര്‍ട്ട് തേടി
ഇതിന് പിന്നാലെ മംഗലാപുരത്ത് നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറായത്. അക്രഡിറ്റേഷനില്ലെന്ന കാരണം പറഞ്ഞാണു പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ആയുധങ്ങളുമായി കേരളത്തില്‍നിന്നെത്തിയ അമ്പതോളം പേരുടെ സംഘത്തെയാണെന്ന പ്രചാരണം ഒരു വിഭാഗം കന്നഡ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us