scorecardresearch

രാഹുലിനെതിരായ വര്‍ഗീയ പരാമര്‍ശം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് ഇലക്ഷന്‍ കമ്മീഷന്‍

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഹെഡ്‌ഗെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഹെഡ്‌ഗെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Anantkumar Hegde, അനന്ത് കുമാർ ഹെഡ്ഗെ, bjp, ബിജെപി, iemalayalam, ഐഇ മലയാളം

അനന്ത് കുമാര്‍ ഹെഡ്‌ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍. കര്‍ണാടകയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അനന്ത് കുമാര്‍ ഹെഡ്‌ഗെ രാഹുലിനെ ജാതീയമായും മതരമായും അധിക്ഷേപിച്ചത്.

Advertisment

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഹെഡ്‌ഗെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ പിതാവ് മുസ്ലീമാണെന്നും പിന്നെ എങ്ങനെയാണ് രാഹുല്‍ ബ്രാഹ്മണനാകുക എന്നുമാണ് ഹെഡ്‌ഗെ ചോദിച്ചത്.

'പാക്കിസ്ഥാനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് അവര്‍ക്ക് തെളിവ് വേണം. സൈന്യം എന്താണ് ചെയ്തത് എന്നതിനാണ് അവര്‍ക്ക് തെളിവ് വേണ്ടത്. അവകാശപ്പെടുന്നതു പോലെ ഒരു ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ സാധിക്കുമോ ഈ മുസ്ലീമിന്റെ മകന്? അയാളുടെ അച്ഛന്‍ ഒരു മുസ്ലീമും അമ്മ ക്രിസ്ത്യാനിയുമാണ്. പിന്നെ എങ്ങനെ അദ്ദേഹം ഒരു ബ്രാഹ്മണനാകും? തെളിവ് തരാന്‍ സാധിക്കുമോ?' ഹെഡ്ഹെ പറഞ്ഞു.

Read More: മുസ്ലീമിന്റെ മകന് ബ്രാഹ്മണനാണെന്ന് തെളിയിക്കാമോ? വീണ്ടും രാഹുലിനെതിരെ ബിജെപി മന്ത്രി

Advertisment

'ഇനി ഞാന്‍ പറയുന്നത് തമാശയല്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, തിരിച്ചറിയാനായി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎന്‍എ ആവശ്യമായിരുന്നു. രാഹുലിന്റെ ഡിഎന്‍എയുടെ സാമ്പിള്‍ ചോദിച്ചപ്പോള്‍ തരാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു. പകരം പ്രിയങ്കയുടെ ഡിഎന്‍എ സാമ്പിള്‍ എടുത്തുകൊള്ളാന്‍ അവര്‍ പറഞ്ഞു. ഇതൊരു തമാശയല്ല. റെക്കോര്‍ഡുകളില്‍ എനിക്കിത് കാണിക്കാന്‍ സാധിക്കും,' ഹെഡ്ഗെ പറഞ്ഞപ്പോള്‍ സദസില്‍ ചിരിയുയര്‍ന്നു.

പെരുമാറ്റച്ചട്ട പ്രകാരം തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അവസാനിക്കും വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തരുത്.

Rahul Gandhi Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: