/indian-express-malayalam/media/media_files/uploads/2019/04/amit-shah.jpg)
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായി. അഹമ്മദാബാദിലെ കെഡി ആശുപത്രിയിലായിരുന്നു അമിത് ഷായ്ക്ക് ഓപ്പറേഷന്‍ നടന്നത്. അമിത് ഷായുടെ കഴുത്തിന് പിറകിലായി വളര്‍ന്നുവന്ന മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ട്യൂമറിന്റെ ഭാഗമായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മുഴയാണിത്. എന്നാല്‍, ഗൗരവമുള്ളതല്ല.
Read Also: ‘പന്നിപ്പനി’ ബാധിച്ച അമിത് ഷായെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ക്യാന്‍സറിന് കാരണമാകാത്ത ട്യൂമര്‍ മുഴയാണിത്. അമിത് ഷായുടെ കഴുത്തിന് പിന്നില്‍ തൊലിഭാഗത്തിനുള്ളിലാണ് ഈ മുഴ കാണപ്പെട്ടത്. ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. ലിപ്പോമ എന്നാണ് ഇത്തരം മുഴകൾ അറിയപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അമിത് ഷായുടെ ആരോഗ്യം സാധാരണ നിലയിലാണെന്നാണ് റിപ്പോർട്ട്.
Today @AmitShah had a minor surgery for lipoma at the backside of his neck. He is back home in Ahmedabad after the surgery @IndianExpresspic.twitter.com/3UabUOydAr
— Liz Mathew (@MathewLiz) September 4, 2019
അനസ്‌തേഷ്യ നല്‍കിയാണ് അമിത് ഷായെ ഓപ്പറേഷന് വിധേയനാക്കിയത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് ഷാ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയത്. ഓപ്പറേഷന് ശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ജനുവരിയിൽ അമിത് ഷായെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ന് ചികിത്സ തേടിയത്. ‘പന്നിപ്പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കും,’ അമിത് ഷാ അന്ന് ട്വീറ്റ് ചെയ്തു. നെഞ്ച് വേദനയും ശരീര വേദനയും ഉണ്ടായതോടെയാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീടാണ് പന്നിപ്പനിയായിരുന്നു എന്ന കാര്യം അറിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.