‘പന്നിപ്പനി’ ബാധിച്ച അമിത് ഷായെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശപത്രിയിലെത്തിയത്

Amit shah, bjpie malayalam, അമിത് ഷാ, ഐഇ മലയാളം

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘പന്നിപ്പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കും,’ അമിത് ഷാ ട്വീറ്റ് ചെയ്തു.

നേരത്തേ അസ്വസ്ഥതകളെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. രാത്രി 9 മണിയോടെയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ ആശുപത്രിയിലെത്തിയത്. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp chief amit shah admitted to aiims for swine flu treatment

Next Story
ഗോമാതയുടെ കാല് പൊളളിച്ച് വിശ്വാസികള്‍; പശുക്കളെ തീയിലൂടെ നടത്തിക്കുന്ന ആചാരം വിവാദമാകുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com