scorecardresearch

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംഭാവനയില്ലാതെ രാജ്യത്തിന്റെ വളർച്ചയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് അമിത് ഷാ

ദക്ഷിണ മേഖലാ കൗൺസിലിന്റെ 29-ാമത് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ

ദക്ഷിണ മേഖലാ കൗൺസിലിന്റെ 29-ാമത് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ

author-image
WebDesk
New Update
Amit Shah, Rahul Gandhi, Congress

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സുപ്രധാന സംഭാവനയില്ലാതെ ഇന്ത്യയുടെ വികസനം സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നടന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 29-ാമത് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പുരാതന സംസ്കാരവും പാരമ്പര്യങ്ങളും ഭാഷകളും ഇന്ത്യയുടെ സംസ്കാരത്തെയും പുരാതന പൈതൃകത്തെയും സമ്പന്നമാക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സുപ്രധാന സംഭാവനയില്ലാതെ ഇന്ത്യയുടെ വികസനം സങ്കൽപ്പിക്കാൻ കഴിയില്ല," അമിത് ഷാ പറഞ്ഞു.

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന കൗൺസിലിന്റെ യോഗത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് ആതിഥേയത്വം വഹിച്ചത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കോവിഡ് -19 വാക്സിനേഷന്റെ രണ്ടാം ഡോസ് നൽകുന്നതിന്റെ നിരക്ക് വേഗത്തിലാക്കാൻ ഷാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു, മുഖ്യമന്ത്രിമാർ ഈ പ്രക്രിയ നിരീക്ഷിക്കണമെന്നും പറഞ്ഞു. ക്രമസമാധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Advertisment

Also Read: സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ; ഭേദഗതിയുമായി കേന്ദ്രസർക്കാർ

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാൻ സംസ്‌ഥാനങ്ങൾ ഒട്ടും സഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതത് സംസ്ഥാനങ്ങളുടെ പോലീസ് വകുപ്പുകളിൽ ഒരു ഡയറക്‌ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോറൻസിക് അന്വേഷണത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്ന പരിശീലനം സിദ്ധിച്ച മനുഷ്യശേഷി ഉണ്ടായിരിക്കാൻ, പ്രാദേശിക ഭാഷയിൽ സിലബസുള്ള ഒരു ഫോറൻസിക് സയൻസ് കോളേജെങ്കിലും സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശിക സംസ്‌കാരങ്ങളെയും ഭാഷകളെയും മോദി സർക്കാർ ബഹുമാനിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

"മോദി സർക്കാർ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുന്നു, അതിനാൽ, ഇന്നത്തെ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ, കൗൺസിലിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്," ഷാ യോഗത്തിൽ പറഞ്ഞു.

സോണൽ കൗൺസിൽ യോഗങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തിലുള്ള തീർപ്പാക്കാത്ത 51 പ്രശ്നങ്ങളിൽ 40 എണ്ണം ഞായറാഴ്ചത്തെ യോഗത്തിൽ പരിഹരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ സംസ്ഥാനങ്ങളുടെ സഹകരണത്തെ ഷാ അഭിനന്ദിച്ചു. “കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ന് വരെ 111 കോടി വാക്സിൻ ഡോസുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇത് വലിയ നേട്ടവും സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണവുമാണ്. രാജ്യത്ത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിന് സഹകരണത്തെയും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തെയുെ പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്, ”ഷാ പറഞ്ഞു.

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: