scorecardresearch

സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ; ഭേദഗതിയുമായി കേന്ദ്രസർക്കാർ

നിലവിൽ രണ്ട് വർഷമാണ് ഇഡി, സിബിഐ മേധാവികളുടെ കാലാവധി

CBI, Corruption, Indian Navy, Navy, Navy information leak, Navy corruption, India news, Indian express, Indian express news, current affairs, Malayalam News, News in Malayalam, IE Malayalam

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിന് ഓർഡിനൻസുകളുമായി കേന്ദ്ര സർക്കാർ. ഇതിനായി രണ്ട് ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.

നിലവിൽ രണ്ട് വർഷമാണ് ഇഡി, സിബിഐ മേധാവികളുടെ കാലാവധി.

ഡൽഹി സ്‌പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്‌മെന്റ്) ഓർഡിനൻസ്, 2021, സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 എന്നീ രണ്ട് ഓർഡിനൻസുകളും ഉടനടി പ്രാബല്യത്തിൽ വരുമെന്ന് നിയമ-നീതി മന്ത്രാലയം അറിയിച്ചു.

Also Read: ഗോമൂത്രവും ചാണകവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാൻ

ഡൽഹി സ്‌പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്‌മെന്റ്) ഓർഡിനൻസ്, 1946-ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌റ്റിൽ ഒരു ഭേദഗതി അവതരിപ്പിക്കും.

2003 ലെ സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമത്തിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 ഭേദഗതി കൊണ്ടുവരുന്നത്.

നിലവിൽ പാർലമെന്റ് സമ്മേളനം നടക്കാത്തതിനാൽ രാഷ്ട്രപതിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Centre ordinances tenure ed cbi directors extended