/indian-express-malayalam/media/media_files/uploads/2019/03/amit-sha.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് വോട്ട് തേടി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പൂജാരിമാരെ അവഗണിക്കുന്ന മമത ബാനർജി സര്‍ക്കാര്‍ മുസ്‌ലിം പുരോഹിതന്മാര്‍ക്ക് മാസത്തില്‍ ബത്ത നല്‍കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അലിപുര്‍ദുവാര്‍ ലോക്സഭാ മണ്ഡലത്തില്‍ റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Read: ചരിത്രം കുറിക്കാൻ മമത: 42 സ്ഥാനാർത്ഥികളിൽ 17 പേർ വനിതകൾ
'മദ്രസകള്‍ക്ക് സര്‍ക്കാര്‍ 4000 കോടി അനുവദിച്ചു. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അതിലും കുറവാണ് അനുവദിച്ചത്. ഇമാമുമാര്‍ക്ക് മാസപ്പടി നല്‍കുമ്പോള്‍ പൂജാരിമാര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ബംഗാളിന്റെ സംസ്കാരം തന്നെ മമത സര്‍ക്കാര്‍ തകര്‍ത്തു. സംസ്ഥാനത്തെ ജനാധിപത്യത്തെ തൃണമൂല്‍ കോണ്‍ഗ്രസ് കശാപ്പ് ചെയ്തു,' അമിത് ഷാ പറഞ്ഞു.
'രാജ്യത്തിന് വളരെ പ്രധാനപ്പെട്ട ഈ തിരഞ്ഞെടുപ്പ് ബംഗാളിനെ അപേക്ഷിച്ച് നിങ്ങളുടെ സ്വത്വത്തിന്റെ കാര്യമാണ്. ഇവിടെ ജനാധിപത്യം പുലരണോയെന്ന് ഈ തിരഞ്ഞെടുപ്പാണ് തീരുമാനിക്കുക. മമതാ ദീദി, നിങ്ങളുടെ സമയം അടുത്തു. ദുര്‍ഗ പൂജ നടത്തുന്നതില്‍ നിന്ന് ജനങ്ങളെ ആരും തടയില്ല,' ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.