scorecardresearch

ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് 'വൃത്തികെട്ട അക്ഷരങ്ങള്‍' മായ്ക്കുന്നതുപോലെ അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു: കേന്ദ്ര മന്ത്രി രൂപാല

2022 ലോക ക്ഷീര ഉച്ചകോടി അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അമിത് ഷായെ അഭിനന്ദിക്കുകയും ചെയ്തു. 2024 ലോകസഭാ ഇലക്ഷന് മുന്നോടിയായി രണ്ട് ലക്ഷത്തോളം ക്ഷീര സംഭരണികൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായും പറഞ്ഞു

2022 ലോക ക്ഷീര ഉച്ചകോടി അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അമിത് ഷായെ അഭിനന്ദിക്കുകയും ചെയ്തു. 2024 ലോകസഭാ ഇലക്ഷന് മുന്നോടിയായി രണ്ട് ലക്ഷത്തോളം ക്ഷീര സംഭരണികൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായും പറഞ്ഞു

author-image
WebDesk
New Update
Amit Shah, Rahul Gandhi, Congress

ന്യൂഡല്‍ഹി: ഒരു അധ്യാപകൻ എങ്ങനെ മോശം അക്ഷരങ്ങളെ ബ്ലാക്ക് ബോര്‍ഡില്‍ നിന്നും ഒഴിവാക്കുന്നത്, അതുപോലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 തുടച്ചു നീക്കിയതെന്ന് കേന്ദ്ര ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല.

Advertisment

സ്വാതന്ത്ര്യം നേടി ഇത്രയും കാലം പിന്നിട്ടിട്ടും ആരും തന്നെ കൈവയ്ക്കാൻ ശ്രെമിക്കാത്ത ഒന്നായിരുന്നു ആർട്ടിക്കിൾ 370, എന്നാൽ വളരെ ധൈര്യത്തോടെ അമിത് ഷാ അത് കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സാന്നിധ്യത്തിലായിരുന്നു രുപാലയുടെ പുകഴ്ത്തല്‍. സഹകരണ മേഖലയുടെ സാധ്യതയും പ്രാധാന്യവും മനസിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വകുപ്പ് രൂപീകരിച്ചതും അമിത് ഷായ്ക്ക് പ്രസ്തുത വകുപ്പ് നൽകിയതെന്നും രൂപാല പറഞ്ഞു.

ഉച്ചകോടിയുടെ ഉൽഘാടന ചടങ്ങിൽ പ്രധാനമന്ത്രിയെയും രൂപാല പ്രശംസിച്ചിരുന്നു. "ചരിത്രം പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുമായിരിക്കാം, പക്ഷേ ഇന്നിതാ ചരിത്രം സൃഷ്ടിക്കുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ട്," രൂപാല അഭിപ്രായപ്പെട്ടു.

Advertisment

പുതിയതായി രണ്ട് ലക്ഷത്തോളം ക്ഷീര സംഭരണ ശാലകൾ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആരംഭിക്കുമെന്ന് ക്ഷീരമേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള സെഷനിൽ അമിത് ഷാ പറഞ്ഞു.

"ലോകത്തെ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് നിന്ന് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. വൈകാതെ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. അപ്പോള്‍ സഹകരണ മേഖലയുടെ പങ്കാളിത്തം വളരെ വലുതായിരിക്കും," ഷാ കൂട്ടിച്ചേര്‍ത്തു.

എല്ലാ മേഖലയിലും ഒരേ രീതിയിലുള്ള മെച്ചപ്പെട്ട വികസന മാതൃക അവതരിപ്പിച്ചു കൊണ്ട് സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ സഹകരണ മേഖലക്ക് മാത്രമേ കഴിയു. അതിലൂടെ ഇന്ത്യ ലോകത്തിനു മാതൃക ആയി മാറിയിരിക്കുന്നുവെന്നും ഷാ വ്യക്തമാക്കി.

ലോകത്തെ മറ്റു രാജ്യങ്ങളിലെ ക്ഷീര കർഷകർക്ക് ലാഭത്തിന്റെ 40 - 50 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. എന്നാൽ ഇന്ത്യയിലെ സഹകരണ സംഘങ്ങൾ വഴി 70 ശതമാനം ലാഭ വിഹിതം ബാങ്കുകളിൽ നിക്ഷേപിക്കപെടുന്നു. ഇതൊരു മഹത്തായ നേട്ടമാണെന്നും മറ്റു രാജ്യങ്ങളും ഈ മാതൃക പിന്തുടരണമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.

319 ലക്ഷം മെട്രിക് ടൺ പാൽ ഉൽപ്പാദിപ്പിക്കുന്ന യുപിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അതുകൊണ്ട് തന്നെ 'ലോക ക്ഷീര ഉച്ചകോടി 2022' സംസ്ഥാനത്തു സംഘടിപ്പിച്ചത് വളരെ പ്രസക്തിയുള്ളതാണെന്നു യോഗി കൂട്ടിച്ചേര്‍ത്തു.

Article 370 Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: