തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു എം വി ഗോവിന്ദന്‍.
നിക്ഷേപ സമാഹരണം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘവും യൂറോപ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ബ്രിട്ടണ്‍, നോര്‍വെ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളായിരിക്കും സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഫിന്‍ലന്‍ഡ് യാത്രയുടെ ഭാഗമാകും.
നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടണിലേക്കുള്ള യാത്ര. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം യാത്രയുടെ ഭാഗമാകും.
എന്നാല്‍ യാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. അടുത്ത മാസം ആദ്യമായിരിക്കും പര്യടനം ആരംഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം. യാത്രയ്ക്കായി അനുമതി തേടി കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.
നേരത്തെ പ്രളയ സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും യൂറോപ് സന്ദര്‍ശനം നടത്തിയിരുന്നു. നെതര്‍ലന്‍ഡ്സ് മാതൃകയായ റൂം ഫോര്‍ റിവറിന് സമാനമായ പദ്ധതികള്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.