scorecardresearch

Pegasus: 'സമയക്രമം മനസ്സിലായി; രാജ്യത്തിന്റെ പുരോഗതി തകർക്കാനുള്ള നീക്കം:' പെഗാസസ് റിപ്പോർട്ടിനെക്കുറിച്ച് അമിത് ഷാ

Pegasus: ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകൾ ഇന്ത്യ മുന്നേറാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയ വിഭാഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടെന്ന് അമിത് ഷാ

Pegasus: ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകൾ ഇന്ത്യ മുന്നേറാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയ വിഭാഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടെന്ന് അമിത് ഷാ

author-image
WebDesk
New Update
Amit shah, CAA, Covid19

Project Pegasus: ന്യൂഡൽഹി: പ്രോജക്ട് പെഗാസസ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് സർക്കാരേ ഉയരുന്ന വിമർശനങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിപ്പോർട്ടിന്റെ പേര് പറയാതെയാണ് അമിത്ഷാ തന്റെ പ്രിതികരണം അറിയിച്ചത്.

Advertisment

നശിപ്പിക്കുന്നവർ തടസ്സപ്പെടുത്തുന്നവർക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് എന്ന് പ്രോജക്ട് പെഗാസസ് റിപ്പോർട്ടുകളെക്കുറിച്ച് അമിത്ഷാ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ഇറങ്ങിയതിനാൽ അതിന്റെ സമയക്രമം മനസ്സിലായെന്നും അമിത് ഷാ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

“തിരഞ്ഞെടുക്കപ്പെട്ട ചോർച്ചകളുടെ സമയം, തടസ്സങ്ങൾ… അതിന്റെ കാലഗണന മനസ്സിലായി! തടസ്സപ്പെടുത്തുന്നവർക്കു വേണ്ടി നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ റിപ്പോർട്ടാണിത്. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് നശിപ്പിക്കാൻ ശ്രമിക്കുന്നവർ. ഇന്ത്യ മുന്നേറാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയ വിഭാഗങ്ങളാണ് തടസ്സപ്പെടുത്തുന്നവർ. ഈ കാലക്രമവും ബന്ധവും മനസ്സിലാക്കുന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല കഴിവുണ്ട്. മോദി സർക്കാരിന്റെ മുൻ‌ഗണന വ്യക്തമാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ദേശീയ ക്ഷേമം,’ എന്തുതന്നെ സംഭവിച്ചാലും അത് നേടിയെടുക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും,” പ്രസ്താവനയിൽ പറയുന്നു,

Read More: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ

Advertisment

“സംഭവങ്ങളുടെ വസ്തുതകളും ക്രമവും മുഴുവൻ രാജ്യത്തിനും കാണാനാകും. ഇന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ഒരു റിപ്പോർട്ട് മാത്രം കണ്ടു. സാധ്യമായതെല്ലാം ചെയ്യാനും ലോക വേദിയിൽ ഇന്ത്യയെ അപമാനിക്കാനും ശ്രമിക്കുകയാണ്. അതിനായി നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള അതേ വാദങ്ങൾ പറയുന്നു. ഇന്ത്യയുടെ വികസന പാത പാളം തെറ്റിക്കാൻ ശ്രമിക്കുന്നു,” അമിത് ഷാ പറഞ്ഞു.

ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഇന്ത്യയിൽ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ചോർത്താൻ ലക്ഷ്യമിട്ട് പട്ടികപ്പെടുത്തിയെന്നാണ് ഞായറാഴ്ച വന്ന പ്രോജക്ട് പെഗാസസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. നരേന്ദ്ര മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നുവെന്നായിരുന്നു റിപ്പോർട്ട്.

Read More: പെഗാസസ്; വാർത്തകൾ ശരിയല്ല; ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് സർക്കാർ

മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേൽ എന്നിവർ അടക്കമുള്ളവരെ ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനായി ലക്ഷ്യമിടാൻ സാധ്യതയുള്ളതായി തിങ്കളാഴ്ച ഇത് സംബന്ധിച്ച മറ്റൊരു റിപ്പോർട്ടും വന്നിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ വാർത്താ പോർട്ടൽ ദ വയർ അടക്കം 17 ആഗോള മാധ്യമ സ്ഥാപനങ്ങൾ സംയുക്തമായി അന്വേഷണം നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പെഗാസസ് സ്പൈവെയർ വഴി മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയക്കാരെയും സാമൂഹ്യ പ്രവർത്തകരെയും നിരീക്ഷിക്കുന്നതിനായി ശ്രമിച്ചെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളിയിട്ടുണ്ട്. ഇത് സംബന്ധിച്ച വാർത്തകൾ സെൻസേഷലൈസേഷന്റെ ഭാഗം ആണെന്നും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി തോന്നുന്നുവെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞിരുന്നു.

Read More: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: