scorecardresearch

ദേശീയ സുരക്ഷ; 1974-ന് ശേഷമുള്ള എല്ലാ പ്രക്ഷോഭങ്ങളും അന്വേഷിക്കണമെന്ന് അമിത് ഷാ

വിദേശഫണ്ടുകൾ ഇത്തരം പ്രക്ഷോഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ വിധേയമാക്കും. ഭാവിയിൽ സ്ഥാപിത താൽപര്യക്കാരുടെ ഇത്തരം പ്രക്ഷോഭങ്ങൾ തടയുന്നതിന് വേണ്ടിയാണിത്

വിദേശഫണ്ടുകൾ ഇത്തരം പ്രക്ഷോഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ വിധേയമാക്കും. ഭാവിയിൽ സ്ഥാപിത താൽപര്യക്കാരുടെ ഇത്തരം പ്രക്ഷോഭങ്ങൾ തടയുന്നതിന് വേണ്ടിയാണിത്

author-image
WebDesk
New Update
amithsha1

അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് 1974-ന് ശേഷമുണ്ടായ എല്ലാ പ്രക്ഷോഭങ്ങളുടെയും ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് സെവലപ്‌മെന്റിനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ അവസാന വാരത്തിൽ ന്യൂഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം-2025-ലാണ് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ അമിത് ഷാ പുറപ്പെടുവിച്ചത്. 

Also Read:വഖഫ് നിയമ ഭേദഗതി; ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീം കോടതി

Advertisment

ഭാവിയിൽ സ്ഥാപിത താൽപര്യക്കാരുടെ ഇത്തരം പ്രക്ഷോഭങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് 1974 മുതലുള്ള പ്രക്ഷോഭങ്ങളെ സംബന്ധിച്ച് വിശദ അന്വേഷണം നടത്തുന്നത്. പ്രതിഷേധങ്ങളുടെ കാരണങ്ങൾ, രീതികൾ, ഫലങ്ങൾ എന്നിവയെ സംബന്ധിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. വിദേശഫണ്ടുകൾ ഇത്തരം പ്രക്ഷോഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ വിധേയമാക്കും.

ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പിനെ ഏകോപിപ്പിക്കുന്നതിന് ഒരു സംഘത്തെ ഉടൻ രൂപവത്കരിക്കും. കൂടാതെ പ്രക്ഷോഭങ്ങളുടെ സാമ്പത്തിക സോത്രസ്സുകൾ സംബന്ധിച്ചുള്ള രേഖകൾ കണ്ടെത്തുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് തുടങ്ങിയ സാമ്പത്തിക അന്വേഷണ ഏജൻസികളുടെ സഹായവും തേടും. 

Also Read:കാണാതായ ട്രക്ക് ഡ്രൈവര്‍ മുൻ ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്റെ വീട്ടില്‍; രക്ഷപ്പെടുത്തി പോലീസ്

Advertisment

വിവിധ കാലഘട്ടങ്ങളിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടങ്ങളിലെ ദുരൂഹത സംബന്ധിച്ച് അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്്. ഇതിനുപുറമേ തിക്കും തിരക്കും കൊണ്ടുള്ള അപകടങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും അത്തരം ഒത്തുചേരലുകൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു എസ്ഒപി തയ്യാറാക്കുന്നതിനും അമിത് ഷാ നിർദേശം നൽകി. 

Also Read:അസമിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത

പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദത്തെയും പൊതു ക്രിമിനൽ പ്രവർത്തനങ്ങളെയും നേരിടുന്നതിന് പ്രത്യേക രീതികൾ രൂപീകരിക്കാൻ ഷാ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവയോട് ആവശ്യപ്പെട്ടു.

പഞ്ചാബ് സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നല്ല പശ്ചാത്തല പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ഉൾപ്പെടുത്തി രഹസ്യാന്വേഷണ ഏജൻസികൾ രൂപീകരിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

Read More:ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: