/indian-express-malayalam/media/media_files/uploads/2021/10/amit-shah-100.jpg)
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിനെതിരെ, “19 വർഷമായി പ്രധാനമന്ത്രി മോദി നീണ്ട പോരാട്ടം നടത്തുന്നതും കഷ്ടപ്പെടുന്നതും" താൻ കണ്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2002ൽ ഉണ്ടായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നരേന്ദ്ര മോദിക്കും മറ്റുള്ളവർക്കും എസ്‌ഐടി ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ, എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ യുടെ പ്രതികരണം.
“ഇച്ഛാശക്തിയുള്ള ഒരാൾക്ക് മാത്രമേ മൗനമായി എല്ലാം സഹിക്കാൻ കഴിയൂ,” ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി എപ്പോഴും നിയമത്തിൽ വിശ്വസിച്ചിരുന്നതായും ഷാ പറഞ്ഞു.
“ആരോപണം എന്തുതന്നെയായാലും, അദ്ദേഹം എല്ലായ്പ്പോഴും നിയമത്തിൽ വിശ്വസിക്കുകയും ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും ചെയ്തു, അതിൽ മോദിജി ഒരു മാതൃക കാട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്,” ഷാ കൂട്ടിച്ചേർത്തു.
"സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ഇതേ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു … നിങ്ങൾ ഇപ്പോഴും വിധി അംഗീകരിക്കുന്നില്ലെങ്കിൽ, എന്ത് ചെയ്യാൻ കഴിയും?" വിധിയിൽ അതൃപ്തിയുള്ളവരെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.
"മോദിജിയുടെ മേലുള്ള ആരോപണങ്ങൾ തുടരാൻ എൻജിഒകൾ നിരന്തരം കേസിൽ കൂടുതൽ സമയം തേടുന്നു… സാക്കിയയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന എൻജിഒകളും ഈ എൻജിഒകൾക്ക് ഫണ്ട് നൽകുന്ന രാഷ്ട്രീയ പാർട്ടികളും ഈ എൻജിഒകളെ പിന്തുണയ്ക്കുന്ന മാധ്യമ ഗ്രൂപ്പുകളും രാഷ്ട്രീയ നേട്ടം ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“മോദിജിക്ക് ഇത് ആദ്യത്തെ ക്ലീൻ ചിറ്റല്ല, എസ്ഐടിക്ക് മുമ്പാകെ ഹാജരാകാൻ അദ്ദേഹം ഒരു നാടകവും ചെയ്തിട്ടില്ല. നിയമത്തിന്റെ നടപടിക്രമങ്ങളിൽ ഞങ്ങൾ വിശ്വസിച്ചു, സഹകരിക്കാൻ മോദിജി സമ്മതിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെതിരായ പ്രതിഷേധത്തെ പരാമർശിച്ച് ഷാ പറഞ്ഞു.
ഗുജറാത്തിലെ ബിജെപി ഭരണത്തിന് കലാപം ഗുണകരമാണോ എന്ന ചോദ്യത്തിന്, “കലാപങ്ങൾ ബിജെപിക്ക് ഗുണം ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ കൂടുതൽ കലാപങ്ങൾക്ക് പ്രേരണ നൽകുമായിരുന്നു,” എന്നായിരുന്നു ഷായുടെ മറുപടി.
കലാപസമയത്ത് സൈന്യത്തെ വിളിക്കുന്നതിലെ കാലതാമസം സംബന്ധിച്ച വിവാദങ്ങളെ കുറിച്ചും ഷാ പറഞ്ഞു, “ഗുജറാത്ത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ വൈകിയിട്ടില്ല. ബന്ദിന് ആഹ്വാനം ചെയ്ത ദിവസം ഉച്ചയ്ക്ക് തന്നെ ഞങ്ങൾ സൈന്യത്തെ വിളിച്ചു. സൈന്യം എത്താൻ കുറച്ച് സമയമെടുക്കും…എന്നാൽ ഒരു ദിവസത്തെ താമസം പോലും ഉണ്ടായില്ല. കോടതിയും അതിനെ അഭിനന്ദിച്ചു." ഷാ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ എതിരാളികളും പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന രാഷ്ട്രീയ പ്രേരിതരായ മാധ്യമപ്രവർത്തകരും എൻജിഒകളുമാണ് ഗുജറാത്തിലെ മോദി സർക്കാരിനെതിരായ ആരോപണങ്ങൾ പരസ്യമാക്കിയതെന്ന് ഷാ പറഞ്ഞു. “എല്ലാവരും വിശ്വസിക്കുന്ന രീതിയിലാണ് അവർ അത് അവതരിപ്പിച്ചത്,” ഷാ പറഞ്ഞു.
Also Read: സ്‌കൂളുമില്ല ആശുപത്രിയുമില്ല, ഷിൻഡെയുടെ ഗ്രാമത്തിലുള്ളത് രണ്ട് ഹെലിപാഡുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us