scorecardresearch

അങ്ങനെ നിങ്ങൾ പ്രതിഷേധിക്കണ്ട..; പുതപ്പും ഭക്ഷണവും 'അടിച്ചുമാറ്റി' യുപി പൊലീസ്, വീഡിയോ

പുതപ്പുകള്‍ എടുത്ത പൊലീസിനെ നോക്കി ഒരു സ്ത്രീ ആക്രോശിക്കുന്നുണ്ട്. യുപി പൊലീസ് കള്ളന്‍മാരാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം

പുതപ്പുകള്‍ എടുത്ത പൊലീസിനെ നോക്കി ഒരു സ്ത്രീ ആക്രോശിക്കുന്നുണ്ട്. യുപി പൊലീസ് കള്ളന്‍മാരാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം

author-image
WebDesk
New Update
അങ്ങനെ നിങ്ങൾ പ്രതിഷേധിക്കണ്ട..; പുതപ്പും ഭക്ഷണവും 'അടിച്ചുമാറ്റി' യുപി പൊലീസ്, വീഡിയോ

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 19 പേരാണ്. യുപി പൊലീസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. അതിനു പിന്നാലെ യുപി പൊലീസ് മോഷ്ടാക്കളാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍.

Advertisment

രാത്രിയില്‍ പ്രതിഷേധിക്കാനെത്തിയവരുടെ പുതപ്പുകള്‍ പൊലീസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ലക്‌നൗവിലെ ക്ലോക് ടവറിനു മുന്നിലെ സമരപന്തലില്‍ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ആട്ടിയോടിപ്പിക്കുന്നതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന പുതപ്പുകളടക്കം യുപി പൊലീസ് കൊണ്ടുപോയെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ പുതപ്പുകളും കിടക്കയും ഭക്ഷണ പൊതികളും പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം.

പുതപ്പുകള്‍ എടുത്ത പൊലീസിനെ നോക്കി ഒരു സ്ത്രീ ആക്രോശിക്കുന്നുണ്ട്. യുപി പൊലീസ് കള്ളന്‍മാരാണെന്ന് സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. രാത്രി പ്രതിഷേധങ്ങള്‍ക്കായി തങ്ങുന്നവര്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ പൊലീസ് എടുത്തുകൊണ്ടുപോകുന്നുണ്ട്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ആരോപണങ്ങളെ നിഷേധിച്ച് പൊലീസ് രംഗത്തെത്തി. നുണകള്‍ പ്രചരിപ്പിക്കരുതെന്നും തങ്ങള്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

Advertisment

Read Also: പോണ്‍ സൈറ്റുകള്‍ക്കെതിരെ 23 പേജുള്ള പരാതിയുമായി യുവാവ്; കാരണം വിചിത്രം

അതേസമയം, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്നോട്ടില്ല. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കി. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചറിഞ്ഞുള്ള ഫോമുകള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. യുപിയിലെ 15 ജില്ലകളില്‍ നിന്നായി 40,000 ത്തിലേറെ അഭയാര്‍ഥികളുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ 31 ന് മുന്‍പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവര്‍ ഏത് മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് ചോദിച്ചുള്ള രേഖകളാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. പിലിബിത്ത് ജില്ലയിലാണ് കൂടുതല്‍ അഭായര്‍ഥികളെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് അന്തിമ കണക്കല്ലെന്നും ജില്ലാ അധികൃതര്‍ പറയുന്നു.

Uttar Pradesh Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: