ന്യൂയോര്‍ക്ക്: പോണ് സൈറ്റുകള്‍ക്കെതിരെ കേസ് നല്കി ബധിരനായ യുവാവ്. ന്യൂയോര്‍ക്കിലാണ് സംഭവം. ശരിയായവിധം വീഡിയോ ആസ്വദിക്കാനുള്ള സൗകര്യം ഇല്ലെന്ന് ആരോപിച്ചാണ് പോണ് സൈറ്റുകള്‍ക്കെതിരെ യുവാവ് കേസ് നല്‍കിയിരിക്കുന്നത്.
സബ് ടൈറ്റില്‍ കൃത്യമായി നല്‍കുന്നില്ല എന്നാണ് പ്രധാന ആരോപണം. പോണ് വീഡിയോയില്‍ സബ് ടൈറ്റില്‍ നല്‍കണമെന്നും തന്നെ പോലെ ബധിരരായ വ്യക്തികള്‍ക്ക് അത് അത്യാവശ്യമാണെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നു.
മൂന്ന് പോണ് സൈറ്റുകള്‍ക്കെതിരെയാണ് കേസ്. യാരോസ്ലാവ് സൂറിസ് എന്ന യുവാവാണ് വ്യാഴാഴ്ച കോടതിയെ സമീപിച്ചത്. സ്യൂഡ് പോണ് ഹബ്, റെഡ് ട്യൂബ്, യു പോണ് എന്നിവര്‍ക്കെതിരെയാണ് പരാതി. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.
Read Also: അതിരാവിലെ സെക്സോ? ഗുണങ്ങൾ ചില്ലറയല്ല
ഈ പോൺ സൈറ്റുകൾ അമേരിക്കയിലെ ഭിന്നശേഷി നിയമം ലംഘിച്ചതായി സൂറിസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഭിന്നശേഷി നിയമം ലംഘിച്ചെന്നാരോപിച്ച് ഫോക്സ് ന്യൂസിനെതിരെയും യുവാവ് നേരത്തെ പരാതി നൽകിയിട്ടുണ്ട്.
സബ് ടെെറ്റിൽ ഇല്ലെങ്കിൽ പോൺ വീഡിയോ നന്നായി ആസ്വദിക്കാൻ തന്നെ പോലുള്ള ബധിരർക്ക് സാധിക്കില്ലെന്ന് ഇയാൾ പറയുന്നു. 23 പേജുള്ള സ്യൂട്ടാണ് കോടതിയിൽ നൽകിയിരിക്കുന്നത്.