scorecardresearch

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

യുക്രൈനിലുള്ള പൗരന്മാരെ നാട്ടെലെത്തിക്കാനുള്ള രാക്ഷാദൗത്യം ഇന്നലെയാണ് ഇന്ത്യ ആരംഭിച്ചത്

യുക്രൈനിലുള്ള പൗരന്മാരെ നാട്ടെലെത്തിക്കാനുള്ള രാക്ഷാദൗത്യം ഇന്നലെയാണ് ഇന്ത്യ ആരംഭിച്ചത്

author-image
WebDesk
New Update
Ukraine-Russia Conflict

എക്സ്പ്രസ് ഫൊട്ടോ: ഗുജേന്ദ്ര യാദവ്

Russia-Ukraine Crisis: ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. 25 മലയാളികളടക്കം 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

Advertisment

ബെറ്റ്സി, ജ്യോതിലക്ഷ്മി, അശ്വതി, ആദിത്യ, അഞ്ചല മരിയ, മേഘ്ന, ഗ്രീഷ്മ റെയ്ചല്‍, ലക്ഷ്മി പുഴിക്കുന്നം, അക്ഷര രഞ്ജിത്, ഡെലീന, കാര്‍ത്തിക വിനോദ് കുമാര്‍ എന്നങ്ങനെ 11 വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തും.

യുക്രൈനില്‍ കുടുങ്ങിയ 250 ഇന്ത്യൻ പൗരന്മാരുമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുള്ള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെയാണ് ബുക്കാറെസ്റ്റ്, ബുഡപാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പുറപ്പെടുന്നത്.

യുക്രൈനിലുള്ള പൗരന്മാരെ നാട്ടെലെത്തിക്കാനുള്ള രാക്ഷാദൗത്യം ഇന്നലെയാണ് ഇന്ത്യ ആരംഭിച്ചത്. ബുക്കാറെസ്റ്റിൽനിന്ന് 19 മലയാളികൾ ഉൾപ്പെടെ 219 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഇന്നലെ ഉച്ചയോടെ മുംബൈയിലെത്തിയിരുന്നു.

Advertisment

യുക്രൈന്‍-റൊമാനിയ അതിർത്തിയിലും യുക്രൈന്‍-ഹംഗറി അതിർത്തിയിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗം യഥാക്രമം ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും എത്തിക്കും. തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത്.

Also Read: Russia-Ukraine Crisis: കീവിനായി റഷ്യ; പ്രതിരോധിച്ച് യുക്രൈന്‍; പിന്തുണയുമായി രാജ്യങ്ങള്‍

Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: